Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വിധിയോട് പോരാടി പുതു ജീവിതത്തിലേക്ക്: കൈ പിടിച്ച് സന്ദീപ്; ഗുരുവായൂര്‍ അമ്പലനടയില്‍ വിവാഹിതയായി ശ്രുതി

വിധിയോട് പോരാടി പുതു ജീവിതത്തിലേക്ക്: കൈ പിടിച്ച് സന്ദീപ്; ഗുരുവായൂര്‍ അമ്പലനടയില്‍ വിവാഹിതയായി ശ്രുതി

ഗുരുവായൂര്‍: വയനാട് ചൂരല്‍മല ഉരുള്‍പൊട്ടലില്‍ സര്‍വ്വസ്വവും നഷ്ടപ്പെട്ട് കേരളത്തിന്റെ കണ്ണീരായി മാറിയ ശ്രുതി സുരേഷ് വിവാഹിതയായി. ദുരന്തങ്ങളുടെ തീച്ചൂടില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന ശ്രുതി, വയനാട് കളക്ടറേറ്റിലെ റവന്യൂ ജീവനക്കാരനായ സന്ദീപ് ശങ്കരന്റെ കൈപിടിച്ച് പുതിയൊരു ജീവിതത്തിന് തുടക്കമിട്ടു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.

ക്ഷേത്രത്തിലെ കിഴക്കെ നടയിലെ ഒന്നാം നമ്പര്‍ മണ്ഡപത്തില്‍ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്. മുന്‍ റവന്യൂ മന്ത്രി കെ. രാജന്‍ രക്ഷിതാവിന്റെ സ്ഥാനത്തുനിന്ന് വിവാഹത്തിന്റെ എല്ലാ കാര്യങ്ങള്‍ക്കും നേതൃത്വം നല്‍കി. ശ്രുതിയുടെ വിവാഹം എല്ലാവര്‍ക്കും അതിയായ സന്തോഷം നല്‍കുന്ന ഒന്നാണെന്ന് ചടങ്ങിനു ശേഷം കെ. രാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ ഘട്ടത്തിലും ശ്രുതിക്കൊപ്പമുണ്ടാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിവാഹശേഷം വളരെ സന്തോഷമുണ്ടെന്ന് പ്രതികരിച്ച ശ്രുതി, തന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞ് കൂടെനിന്ന ആളാണ് സന്ദീപെന്നും മുന്നോട്ട് നല്ലൊരു ജീവിതമുണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും മാധ്യമങ്ങളോട് പറഞ്ഞു.

ഒരു നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയ ചൂരല്‍മല ദുരന്തത്തില്‍ അച്ഛനും അമ്മയും സഹോദരിയുമടക്കം കുടുംബത്തിലെ ഒന്‍പത് അംഗങ്ങളെയാണ് ശ്രുതിക്ക് നഷ്ടമായത്. ആഘാതങ്ങളില്‍ നിന്ന് കരകയറിവരുന്നതിനിടയില്‍, വിവാഹ നിശ്ചയത്തിന് തൊട്ടുപിന്നാലെ കാറപകടത്തില്‍ തന്റെ ഭാവി വരനായ ജെന്‍സനെയും ശ്രുതിക്ക് നഷ്ടപ്പെട്ടിരുന്നു. തുടര്‍ച്ചയായ ദുരന്തങ്ങളില്‍ തകര്‍ന്നുപോയ ശ്രുതിയെ കേരളം ഒന്നടങ്കം നെഞ്ചേറ്റുകയായിരുന്നു. സങ്കടക്കടലുകള്‍ താണ്ടി പുതിയ ജീവിതത്തിലേക്ക് ചുവടുവെക്കുന്ന ശ്രുതിക്ക് സമൂഹത്തിന്റെ നാനാഭാഗത്തുനിന്നും ആശംസാ പ്രവാഹമാണ്.

Related articles

See all
Popular News

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

വോട്ടുകൊള്ളയ്ക്കെതിരായ പോരാട്ടം: കോഴിക്കോട് ഇന്ന് കോണ്‍ഗ്രസിന്റെ 'ദേശ് ബച്ചാവോ റാലി'

Popular News

വാര്‍ഡ് വിഭജനത്തിലെ നമ്പര്‍ മാറ്റത്തിന് ശാശ്വത പരിഹാരം; സംസ്ഥാനത്ത് ഡിജി ഡോര്‍ നടപ്പാക്കുമ...

Popular News

ആര്യ രാജേന്ദ്രൻ തലസ്ഥാനം വിടുന്നു; പ്രവർത്തനകേന്ദ്രം കോഴിക്കോട്ടേക്ക് മാറ്റാൻ അനുമതി തേടി,...

Save your stories

Sign in