Logo
CHANGE MODE
Thu, Jun 04, 2026 • 03:32 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

ബഹറിനിലേക്ക് വരുന്നവർക്കും ഇന്ത്യയിലേക്ക് പോകുന്നവർക്കുള്ള പുതിയ നിബന്ധനകൾ ഇന്നുമുതൽ പ്രാബല്യത്തിൽ ; കൊവിഡ് രോഗികളുടെ എണ്ണം വർധിച്ചതിനാൽ നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ മൂന്നു ആഴ്ചത്തേക്ക് കൂടി നീട്ടി


ELVIS CHUMMAR
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
February 22, 2021
1 min read Updated: June 03, 2026
Share:

ബഹറിനിലേക്ക് വരുന്നവർക്കും ഇന്ത്യയിലേക്ക് പോകുന്നവർക്കുള്ള പുതിയ നിബന്ധനകൾ ഇന്നുമുതൽ പ്രാബല്യത്തിൽ ; കൊവിഡ് രോഗികളുടെ എണ്ണം വർധിച്ചതിനാൽ നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ മൂന്നു ആഴ്ചത്തേക്ക് കൂടി നീട്ടി
  ബഹ്‌റൈൻ : ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതിന്‍റെ പശ്ചാത്തലത്തിലും നിലവിൽ രോഗികളുടെ എണ്ണം ഏഴായിരം കടന്നതോടെ ആണ് കൂടുതൽ നിയന്ത്രണങ്ങളുമായി അധികൃതർ രംഗത്തെത്തിയത് . ബഹ്‌റാനിലേക്കു വരുന്നവർ ഇന്നു മുതൽ മൂന്നു കൊവിഡ് റെസ്റ്റുകൾക്കു വിധേയരാകണം . വിമാനത്താവളത്തിൽ വന്നിറങ്ങുമ്പോൾ നടത്തുന്ന ടെസ്റ്റിന് പുറമേ രണ്ടാം ടെസ്റ്റ് അഞ്ചാം ദിവസവും മൂന്നാം ടെസ്റ്റ് പത്താം ദിവസമാണ് നടത്തേണ്ടത്. ഓരോ പരിശോധനകൾ നടത്തി റിസൾട്ട് വരുന്നതുവരെ ഹോം ക്വാറന്റീൻ നിർബന്ധമാണ് . മുപ്പത്തി ആറു ബഹറിൻ ദിനാർ ആണ് മൂന്ന് ടെസ്റ്റ് കൂടി ഫീസായി ഈടാക്കുന്നത് . ആദ്യ ടെസ്റ്റ് ഒഴിച്ച് മറ്റു രണ്ടു റെസ്റ്റുകൾക്കുള്ള അനുമതി ബി വെയർ ആപ്പ് വഴി എടുക്കാവുന്നതാണ് . ഇന്ത്യയിലേക്ക് പോകുന്ന യാത്രക്കാർ 72 മണിക്കുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ കൈയിൽ കരുതുകയും എയർ സുവിധ പോർട്ടലിൽ അപ്‌ലോഡ് ചെയുകയും വേണം. പ്രായവ്യത്യാസമില്ലാതെ എല്ലാവര്ക്കും rt - pcr നെഗറ്റീവ് സർട്ടിഫിക്കറ്റ് നിര്ബന്ധമാണ് . www.newdelhiairport .in എന്ന വെബ്സൈറ്റ് വഴിയാണ് സെൽഫ് ഡിക്ലറേഷൻ ഫോം പൂരിപ്പിക്കേണ്ടത് . കഴിഞ്ഞ 14 ദിവസം നടത്തിയ മറ്റ് യാത്രയുടെ വിവരങ്ങൾ ഡിക്ലറേഷൻ ഫോമിൽ സൂചിപ്പിക്കണം . രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ ഫെബ്രുവരി ഏഴുമുതൽ ഇരുപത്തി ഒന്നുവരെ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു . എന്നാൽ ആ നിയന്ത്രണങ്ങൾ വീണ്ടും മാർച്ച് 14 വരെ നീട്ടിയതായി അധികൃതർ അറിയിച്ചു.
ELVIS CHUMMAR

EDITORIAL HEAD - JAIHIND TV ( MIDDLE EAST )

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10