Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സർക്കാർ കൊള്ളസംഘമായി മാറി ; മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം : മുല്ലപ്പള്ളി രാമചന്ദ്രന്‍

സർക്കാർ കൊള്ളസംഘമായി മാറി ; മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം : മുല്ലപ്പള്ളി രാമചന്ദ്രന്‍
  തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സ്പീക്കർക്കും പങ്കെന്ന കസ്റ്റംസിന്‍റെ വെളിപ്പെടുത്തൽ അതീവ ഗൗരവതരമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രിയാണ് സൂത്രധാരനെന്ന് വ്യക്തമായി. സ്വപ്നയെ രക്ഷപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ഇനിയെങ്കിലും മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാൻ കസ്റ്റംസ് തയാറാകണം. സർക്കാർ കൊള്ള സംഘമായി മാറിയെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിക്കും മന്ത്രിസഭയിലെ മൂന്നുപേർക്കും ഡോളർ കടത്തിൽ പങ്കെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു കെപിസിസി അധ്യക്ഷന്‍. ഹൈക്കോടതിയിൽ സമർപ്പിക്കുന്നതിനായി കസ്റ്റംസ് തയാറാക്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിക്ക് യു.എ.ഇ കോൺസൽ ജനറലുമായി ബന്ധമുണ്ടെന്നും നേരിട്ട് സാമ്പത്തിക ഇടപാട് നടന്നതായും മൊഴിയിലുണ്ട്.

Related articles

See all
Popular News

5 ലക്ഷം രൂപ കൈക്കൂലി ചോദിച്ചുവെന്ന ആരോപണം: കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് ഉടമയ്...

Popular News

'ഓപ്പറേഷൻ തെളിമ 2.0'; പാചക എണ്ണയിൽ വലിയ ക്രമക്കേട്, ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധനയില്‍...

Popular News

നികുതി കൂട്ടാതെ വരുമാനം വർദ്ധിപ്പിച്ചു, സംസ്ഥാനത്ത് 6486 കോടിയുടെ വരുമാന വർധന; 'ജിഎസ്ടി ചര...

Popular News

ചേരാനെല്ലൂർ വാഹനാപകടം: നടപടിയുമായി സർക്കാർ എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷ...

Save your stories

Sign in