ബലൂചിസ്ഥാനില്‍ ഭീകരാക്രമണം: പത്ത് പാക്കിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു
Jaihind TV News Report
Jaihind TV Web Desk
April 26, 2025
1 min read
•
Updated: June 04, 2026
പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ ഭീകരാക്രമണത്തില്‍ പത്ത് പാക്കിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ബലൂച് ലിബറേഷന്‍ ആര്‍മി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
ക്വറ്റയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ മാര്‍ഗറ്റ് ചൗക്കിയില്‍ സുരക്ഷാ വാഹനം തകര്‍ത്തായിരുന്നു ബലൂച് ലിബറേഷന്‍ ആര്‍മിയുടെ ആക്രമണം. റിമോട്ട് കണ്‍ട്രോള്‍ ഐഇഡി ഉപയോഗിച്ചായിരുന്നു ആക്രമണം. പാക്കിസ്ഥാന്‍ സൈന്യത്തിനെതിരായ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തീവ്രമായി തുടരുമെന്ന് ബലൂച് ലിബറേഷന്‍ ആര്‍മി പറഞ്ഞു. സുബേദാര്‍ ഷെഹ്സാദ് അമീന്‍, നായിബ് സുബേദാര്‍ അബ്ബാസ് തുടങ്ങിയവര്‍ കൊല്ലപ്പെട്ട സൈനികരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ബലൂച് ലിബറേഷന്‍ ആര്‍മി സ്വാതന്ത്ര്യ സമര സേനാനികള്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ഒരു വാഹനവ്യൂഹത്തെ ലക്ഷ്യം വച്ചുവെന്ന് ബലൂച് ലിബറേഷന്‍ ആര്‍മി അവരുടെ പ്രസ്താവനയില്‍ പറഞ്ഞു.
ക്വറ്റയുടെ പ്രാന്തപ്രദേശമായ മാര്‍ഗറ്റില്‍ റിമോട്ട് കണ്‍ട്രോള്‍ ഐഇഡി ആക്രമണത്തിലൂടെ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ വാഹനവ്യൂഹത്തെ ലക്ഷ്യം വച്ചു. ഈ ഓപറേഷനില്‍, ഒരു ശത്രു വാഹനം പൂര്‍ണമായും നശിപ്പിക്കപ്പെടുകയും വാഹനത്തിലുണ്ടായിരുന്ന 10 സൈനികരെ ഇല്ലാതാക്കുകയും ചെയ്തു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂച് ലിബറേഷന്‍ ആര്‍മി ഏറ്റെടുക്കുകയും അധിനിവേശ ശത്രു സൈന്യത്തിനെതിരായ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തീവ്രമായി തുടരുമെന്ന് വ്യക്തമാക്കുകയും ചെയ്യുന്നുവെന്നും ബി.എല്‍.എ പ്രസ്താവനയില്‍ പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10