Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ഗ്യാനേഷ് കുമാറിന്റെ ഏകപക്ഷീയ തീരുമാനങ്ങൾ നിയമവിരുദ്ധമെങ്കിൽ റദ്ദാക്കും: കമ്മീഷനും കേന്ദ്രത്തിനും നോട്ടീസ് അയച്ച് സുപ്രീം കോടതി

ഗ്യാനേഷ് കുമാറിന്റെ ഏകപക്ഷീയ തീരുമാനങ്ങൾ നിയമവിരുദ്ധമെങ്കിൽ റദ്ദാക്കും: കമ്മീഷനും കേന്ദ്രത്തിനും നോട്ടീസ് അയച്ച് സുപ്രീം കോടതി

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ എടുത്ത ഏകപക്ഷീയമായ തീരുമാനങ്ങൾ ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ചു. എസ്.ഐ.ആറുമായി (SIR) ബന്ധപ്പെട്ട നടപടികളിൽ ഉയർന്ന ആരോപണങ്ങളിൽ വ്യക്തമായ വിശദീകരണം തേടിയാണ് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിറക്കിയത്. കമ്മീഷൻ എടുത്ത തീരുമാനങ്ങൾ നിയമപ്രകാരമല്ലെങ്കിൽ അവ റദ്ദാക്കുമെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു.

അതേസമയം, ഗ്യാനേഷ് കുമാറിനെ സസ്‌പെൻഡ് ചെയ്യണമെന്നോ, ഹർജികളിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് കമ്മീഷനെ വിലക്കണമെന്നോ ഉള്ള ഹർജിക്കാരുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. തീരുമാനങ്ങൾ ഏകകണ്ഠമായോ ഭൂരിപക്ഷ അഭിപ്രായപ്രകാരമോ ആണോ എടുത്തതെന്ന് വ്യക്തമാക്കാൻ കമ്മീഷനോട് കോടതി നിർദ്ദേശിച്ചു. സുപ്രീം കോടതി അനുമതിയോടെയാണ് ഫോം 6 പരിഷ്കരിച്ചത് എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുൻ വാദം തള്ളിയ കോടതി, അത്തരം അനുമതി നൽകിയിട്ടില്ലെന്നും ആരാണ് മാറ്റങ്ങൾ വരുത്തിയതെന്ന് അന്വേഷിക്കുമെന്നും വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കിടയിൽ ഏകകണ്ഠതയില്ലാതെ തീരുമാനങ്ങൾ എടുക്കുന്നത് തടയണമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വികാസ് സിംഗ് വാദിച്ചു. ഗ്യാനേഷ് കുമാറിനെ സസ്‌പെൻഡ് ചെയ്തില്ലെങ്കിൽ സ്ഥിതി വഷളാകുമെന്നും പ്രധാനമന്ത്രിക്കോ സുപ്രീം കോടതി ജഡ്ജിമാർക്കോ ലഭിക്കാത്ത പരിരക്ഷയാണ് കമ്മീഷണർക്ക് നൽകിയിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ കേവലം പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാകില്ലെന്നും കമ്മീഷന്റെ ഔദ്യോഗിക മറുപടി ലഭിച്ച ശേഷം അടിയന്തര ഇടപെടൽ നടത്താമെന്നും കോടതി അറിയിച്ചു.

Related articles

See all
Popular News

നഗരങ്ങളിൽ സ്ത്രീകൾ കൂടുതലും ആശ്രയിക്കുന്നത് ബസ് യാത്രയെ; സൗജന്യ യാത്രാ പദ്ധതികളെ സാധൂകരിച്...

Popular News

ഗ്യാനേഷ് കുമാറിന്റെ രാജി: സമരച്ചൂടിൽ തലസ്ഥാനം, ബാരിക്കേഡിന് മുകളിൽക്കയറി പ്രതിഷേധം; രാഹുലി...

Popular News

ക്യാപ്റ്റൻ കുപ്പായം അഴിച്ച് വെച്ച് ഹർമൻപ്രീത് കൗർ; നിർണ്ണായക പ്രഖ്യാപനവുമായി ഇന്ത്യൻ നായിക

Popular News

'പഹൽഗാം' വിവാദത്തിന് പിന്നാലെ പാക് ടീമിന് പിസിബിയുടെ പണി; ലെജൻഡ്സ് ചാംപ്യൻഷിപ്പിൽ നിന്ന് പ...

Save your stories

Sign in