Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നല്‍കാനുളള കുടിശ്ശികയില്‍ മൂന്നിലൊന്നെങ്കിലും അനുവദിക്കണം, ഇല്ലെങ്കില്‍ ഔട്ട്ലറ്റുകള്‍ അടച്ചിടും; സര്‍ക്കാരിന് മുന്നറിയിപ്പുമായി സപ്ലൈകോ

നല്‍കാനുളള കുടിശ്ശികയില്‍ മൂന്നിലൊന്നെങ്കിലും അനുവദിക്കണം, ഇല്ലെങ്കില്‍ ഔട്ട്ലറ്റുകള്‍ അടച്ചിടും; സര്‍ക്കാരിന് മുന്നറിയിപ്പുമായി സപ്ലൈകോ
സപ്ലൈകോക്ക് നല്‍കാനുളള കുടിശ്ശികയില്‍ മൂന്നിലൊന്നെങ്കിലും അനുവദിച്ചില്ലെങ്കില്‍ ഔട്ട്ലറ്റുകള്‍ അടച്ചിടുമെന്ന് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി സപ്ലൈകോ. അതേസയം അവശ്യസാധനങ്ങളുടെ വിലവര്‍ദ്ധനയെ കുറിച്ച് പഠിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗത്തിന്റെ പരിഗണനക്ക് വന്നേക്കും. വിപണിയില്‍ സാധനങ്ങളുടെ വില മാറുന്നതനുസരിച്ച് സബ്‌സിഡി നിരക്ക് ഇടയ്ക്കിടെ പുനപരിശോധിക്കുന്ന വിധമാണ് വിലവര്‍ധനവ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. 2016 മുതല്‍ വിവിധ ഘട്ടങ്ങളിലായി വിപണിയില്‍ ഇടപെട്ട വകയില്‍ 1600 കോടി രൂപയോളം കുടിശ്ശികയാണ് സപ്ലൈകോക്ക് സര്‍ക്കാര്‍ നല്‍കാനുളളത്. നല്‍കാനുളള കുടിശിക 800 കോടിയിലധികം ആയതോടെ സ്ഥിരം കരാറുകാര്‍ പോലും ടെണ്ടറില്‍ പങ്കെടുക്കാതായി. ക്രിസ്മസ് പുതുവത്സര വിപണിയിലടക്കം കടുത്ത പ്രതിസന്ധി നേരിട്ടതോടെ സപ്ലൈകോ ഇനി ഇങ്ങനെ മുന്നോട്ട് പോകാനാകില്ലെന്ന നിലപാടിലാണ്. അടിയന്തരമായി 500 കോടിയെങ്കിലും അനുവദിക്കണമെന്ന് മുഖ്യമന്ത്രിയെ വകുപ്പുമന്ത്രി അറിയിച്ചിട്ടുണ്ട്. അതിനിടെ അവശ്യസാധനങ്ങളുടെ വിലവര്‍ദ്ധന പഠിച്ച കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലാണ്. അത് അടുത്ത മന്ത്രിസഭാ യോഗം പരിഗിക്കും.

Related articles

See all
Popular News

5 ലക്ഷം രൂപ കൈക്കൂലി ചോദിച്ചുവെന്ന ആരോപണം: കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് ഉടമയ്...

Popular News

'ഓപ്പറേഷൻ തെളിമ 2.0'; പാചക എണ്ണയിൽ വലിയ ക്രമക്കേട്, ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധനയില്‍...

Popular News

നികുതി കൂട്ടാതെ വരുമാനം വർദ്ധിപ്പിച്ചു, സംസ്ഥാനത്ത് 6486 കോടിയുടെ വരുമാന വർധന; 'ജിഎസ്ടി ചര...

Popular News

ചേരാനെല്ലൂർ വാഹനാപകടം: നടപടിയുമായി സർക്കാർ എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷ...

Save your stories

Sign in