Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഓണം തൂക്കി സപ്ലൈക്കോ; ഓണം വില്പന 300 കോടി കടന്നു, വിലക്കയറ്റത്തിൽ ആശ്വാസമായി സബ്‌സിഡി ഉൽപ്പന്നങ്ങൾ, വന്‍ ജനപിന്തുണ

ഓണം തൂക്കി സപ്ലൈക്കോ; ഓണം വില്പന 300 കോടി കടന്നു, വിലക്കയറ്റത്തിൽ ആശ്വാസമായി സബ്‌സിഡി ഉൽപ്പന്നങ്ങൾ, വന്‍ ജനപിന്തുണ

തിരുവനന്തപുരം: ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചുനിർത്താൻ സംസ്ഥാന സർക്കാർ നടത്തിയ വിപണി ഇടപെടലിന് വൻ ജനപിന്തുണ. സപ്ലൈകോ ഔട്ട്‌ലെറ്റുകൾ വഴിയുള്ള ഓണം വിൽപ്പന 300 കോടി രൂപ കടന്നു. ഒടുവിൽ പുറത്തുവന്ന ഔദ്യോഗിക കണക്കുകൾ പ്രകാരം 304.65 കോടി രൂപയുടെ മൊത്തം വിൽപ്പനയാണ് വിപണിയിൽ രേഖപ്പെടുത്തിയത്.

സബ്‌സിഡി ഇനത്തിൽ 109.31 കോടി രൂപയുടെയും നോൺ സബ്‌സിഡി ഇനത്തിൽ 195.34 കോടി രൂപയുടെയും വിൽപ്പനയാണ് നടന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് റെക്കോർഡ് വിറ്റുവരവാണ് ഇത്തവണ വിവിധ ജില്ലകളിലെ സപ്ലൈകോ ഓണം ഫെയറുകളിലും സൂപ്പർമാർക്കറ്റുകളിലും അനുഭവപ്പെടുന്നത്. ഓണക്കാലത്തെ വിലകയറ്റം പിടിച്ചുനിർത്താൻ സർക്കാർ സപ്ലൈകോ വഴി ശ്രമിക്കുകയാണെന്നും എല്ലാ സബ്സിഡി സാധനങ്ങളും  എല്ലാ ഔട്ട്ലെറ്റുകളിലും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ കഴിഞ്ഞദിവസം പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു.

അരി, വെളിച്ചെണ്ണ എന്നിവയുൾപ്പെടെ 13 ഇനം സബ്‌സിഡി സാധനങ്ങളാണ് ഓണത്തോടനുബന്ധിച്ച് കുറഞ്ഞ നിരക്കിൽ വിപണിയിൽ ലഭ്യമാക്കിയത്. ഇത് ലക്ഷക്കണക്കിന് കുടുംബങ്ങൾക്കാണ് ആശ്വാസമായത്. സപ്ലൈകോ കേന്ദ്രങ്ങളിലെ കനത്ത തിരക്ക് സർക്കാരിന്റെ വിപണി ഇടപെടലിന് ലഭിച്ച വൻ ജനസ്വീകാര്യതയുടെ വ്യക്തമായ തെളിവാണ്.


Related articles

See all
Popular News

'പിണറായി സർക്കാർ പേ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയില്ല'; ജീവനക്കാരുടെ 58,000 കോടിയുടെ കുട...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ ആരംഭിക്കും; വികസന നേട്ടങ്ങളോടെ യു.ഡി.എഫ് സർക...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; നിയമസഭാ പുസ്തകോത്സവം ഇനി...

Save your stories

Sign in