Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

രാഹുൽ ദ്രാവിഡിനെയും ജോ റൂട്ടിനെയും മറികടന്നു; ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്ര റെക്കോർഡുമായി സ്റ്റീവ് സ്മിത്ത്

രാഹുൽ ദ്രാവിഡിനെയും ജോ റൂട്ടിനെയും മറികടന്നു; ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്ര റെക്കോർഡുമായി സ്റ്റീവ് സ്മിത്ത്

രാഹുൽ ദ്രാവിഡിനെയും ജോ റൂട്ടിനെയും മറികടന്നു; ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്ര റെക്കോർഡുമായി സ്റ്റീവ് സ്മിത്ത്

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര നേട്ടവുമായി ഓസ്‌ട്രേലിയന്‍ സൂപ്പർ ബാറ്റര്‍ സ്റ്റീവ് സ്മിത്ത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുക്കുന്ന ഫീൽഡർ എന്ന അപൂർവ്വ റെക്കോർഡാണ് സ്മിത്ത് സ്വന്തമാക്കിയത്. ഇംഗ്ലണ്ട് താരം ജോ റൂട്ടിനെ മറികടന്നാണ് സ്മിത്ത് പട്ടികയിൽ ഒന്നാമതെത്തിയത്. നിലവിൽ സജീവമായി കളിക്കുന്ന താരങ്ങളാണ് ഇരുവരും എന്നതിനാൽ ഈ റെക്കോർഡിനായുള്ള പോരാട്ടം തുടർന്നും ആരാധകർക്ക് പ്രതീക്ഷിക്കാം.

ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കായി പൊരുതി നിന്ന ഡേവിഡ് ബെഡിങ്ഹാമിനെ മടക്കിയാണ് സ്മിത്ത് റെക്കോര്‍ഡിലേക്ക് എത്തിയത്. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ സ്ലിപ്പില്‍ നിന്നാണ് സ്മിത്ത് ബെഡിങ്ഹാമിന്റെ (49) ക്യാച്ചെടുത്തത്. ടെസ്റ്റിൽ താരത്തിന്റെ 221-ാം ക്യാച്ചായിരുന്നു ഇത്. തുടർന്ന് പ്രോട്ടീസ് നായകൻ ടെംബ ബവുമ, കെയ്ൻ വരെയ്ൻ എന്നിവരുടെ ക്യാച്ചുകൾ കൂടി എടുത്തതോടെ മത്സരത്തിൽ സ്മിത്തിന്റെ ആകെ ക്യാച്ച് നേട്ടം 223 ആയി ഉയർന്നു.

223 ക്യാച്ചുകളുമായി സ്മിത്ത് റെക്കോര്‍ഡ് പട്ടികയില്‍ ഒന്നാമത് നിൽക്കുമ്പോൾ, 220 ക്യാച്ചുകളുള്ള ജോ റൂട്ട് രണ്ടാമതുണ്ട്. 210 ക്യാച്ചുകളുള്ള ഇന്ത്യന്‍ ഇതിഹാസം രാഹുല്‍ ദ്രാവിഡാണ് ഈ റെക്കോര്‍ഡ് പട്ടികയില്‍ മൂന്നാമത്. ശ്രീലങ്കൻ ഇതിഹാസം മഹേല ജയവര്‍ധനെ (205), ദക്ഷിണാഫ്രിക്കൻ ഇതിഹാസം ജാക്വിസ് കാലിസ് (200) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതുവരെ 200-ഓ അതിനു മുകളിലോ ക്യാച്ചുകൾ നേടിയിട്ടുള്ളത് സ്മിത്ത്, റൂട്ട്, ദ്രാവിഡ്, ജയവര്‍ധനെ, കാലിസ് എന്നീ അഞ്ച് കളിക്കാർ മാത്രമാണ്. 196 ക്യാച്ചുകളുള്ള ഓസീസ് മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങാണ് പട്ടികയില്‍ ആറാം സ്ഥാനത്തുള്ളത്.


Related articles

See all
Popular News

രണ്ടാം ടി20: പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്ന് റാഞ്ചിയിൽ; വിൻഡീസിനെതിരെ വിജയത്തുടർച്ച ലക്ഷ...

Popular News

ബാറ്റിങ്ങിനും ബോളിങ്ങിനും ഒപ്പം ഇനി വിക്കറ്റ് കീപ്പിങ്ങും; രഞ്ജിക്ക് മുന്നോടിയായി പരിശീലനം...

Popular News

പുതിയ ഉടമകൾ, വമ്പൻ താരങ്ങൾ, ആഷ്ലിയുടെ തന്ത്രങ്ങൾ: ഐ.എസ്.എൽ. 13-ാം സീസണിൽ കിരീടം മാത്രം ലക്...

Popular News

ജോർജ് ജീസസുമായി ഉടക്കി ക്യാംപ് വിട്ടു; ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 6 മാസം വിലക്ക്

Save your stories

Sign in