Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

വഫ ഫിറോസ് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ഉന്നതങ്ങളില്‍ ബന്ധപ്പെടുന്നു; വിവരങ്ങള്‍ ശേഖരിക്കാന്‍ ഇന്റലിജന്‍സ് വിഭാഗം

വഫ ഫിറോസ് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ഉന്നതങ്ങളില്‍ ബന്ധപ്പെടുന്നു; വിവരങ്ങള്‍ ശേഖരിക്കാന്‍ ഇന്റലിജന്‍സ് വിഭാഗം
മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ മദ്യലഹരിയില്‍ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടറാമിനൊപ്പം യാത്ര ചെയ്തിരുന്ന വഫ ഫിറോസിന്റെ ഉന്നത ബന്ധങ്ങളെക്കുറിച്ച് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം വിവരങ്ങള്‍ ശേഖരിക്കുന്നു. കേസില്‍ രണ്ടാം പ്രതിയായ വഫ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ഉന്നതങ്ങളില്‍ ബന്ധപ്പെടുന്നതായ വിവരം പോലീസിന് ലഭിച്ചെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐ.എ.എസ് ബന്ധങ്ങളിലും പോലീസ് തലപ്പത്തിലുമുള്ള ഇവരുടെ ബന്ധങ്ങള്‍ ഇന്റലിജന്‍സ് തേടുന്നത്. വഫക്കെതിരെ ഭര്‍ത്താവ് അയച്ച വിവാഹ മോചന നോട്ടീസിലും ഇവരുടെ ഉന്നത ബന്ധങ്ങളെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. അതേ സമയം വഫ ഫിറോസിന് അനുകൂലമായി സാമൂഹിക മാധ്യമങ്ങളില്‍ തുടരുന്ന അനകൂല ഇടപെടലുകളും ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലാണ്. ഈമാസം മൂന്നിന് രാത്രി ഒരു മണിക്കാണ് ശ്രീറാം സഞ്ചരിച്ച വാഹനമിടിച്ച് കെ.എം. ബഷീര്‍ കൊല്ലപ്പെട്ടത്. അപകടം നടന്ന സമയത്ത് ശ്രീറാമാണ് തന്നെയാണെന്നാണ് ശാസ്ത്രീയ തെളിവ്. ഡ്രൈവിങ് സീറ്റിലെ സീറ്റ് ബെല്‍റ്റില്‍ നിന്ന് ലഭിച്ച വിരലടയാളം ശ്രീറാമിന്റേത് തന്നെയാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

Related articles

See all
Popular News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 58.82% പോളിങ്; വിധി നാളെയറിയാം

Popular News

മദ്യപിച്ച് വാഹനമോടിച്ച് അപകടാന്തരീക്ഷം സൃഷ്ടിച്ചു: യൂട്യൂബർ അശ്വന്ത് കോക്കിനെ പോലീസ് കസ്റ്...

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Popular News

"സാധാരണക്കാരുടെ ജീവിതപ്രശ്നങ്ങൾ കിടക്കുമ്പോഴാണ് ഇത്തരക്കാരുടെ വ്യക്തിഗത തർക്കങ്ങൾ"; 'അമ്മ'...

Save your stories

Sign in