Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ചിലന്തിവിഷത്തിൽ കാൻസർ കോശങ്ങളെ നശിപ്പിക്കുന്ന പ്രോട്ടീനുകൾ; മലയാളി ഗവേഷക സംഘത്തിന്റെ നിർണായക കണ്ടെത്തൽ

ചിലന്തിവിഷത്തിൽ കാൻസർ കോശങ്ങളെ നശിപ്പിക്കുന്ന പ്രോട്ടീനുകൾ; മലയാളി ഗവേഷക സംഘത്തിന്റെ നിർണായക കണ്ടെത്തൽ

കൊച്ചി: ചിലന്തിക്കടിയേറ്റ് പീറ്റർ പാർക്കർ ‘സ്പൈഡർമാനാ’യെന്ന സാങ്കൽപ്പിക കഥയ്ക്കപ്പുറം, ചിലന്തിവിഷത്തിന്റെ ഔഷധസാധ്യതകളിലേക്ക് വെളിച്ചം വീശുന്ന നിർണായക കണ്ടെത്തലുമായി മലയാളി ഗവേഷകർ ഉൾപ്പെട്ട സംഘം. Stegodyphus sarasinorum എന്ന ചിലന്തിയുടെ വിഷഗ്രന്ഥിയിൽ കാൻസർ കോശങ്ങളെ നശിപ്പിക്കാൻ ശേഷിയുള്ളതടക്കമുള്ള ഔഷധപ്രാധാന്യമുള്ള പ്രോട്ടീനുകളും മറ്റ് ജൈവഘടകങ്ങളും കണ്ടെത്തി.

പട്ടാമ്പി ശ്രീ നീലകണ്ഠ സർക്കാർ സംസ്കൃത കോളേജിലെ സുവോളജി വിഭാഗം പ്രൊഫസർ ഡോ. എ.പി. അജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം. അദ്ദേഹത്തിന്റെ ശിഷ്യരടക്കം 12 ഇന്ത്യൻ ഗവേഷകർ പഠനത്തിൽ പങ്കാളികളായി. അന്താരാഷ്ട്ര ശാസ്ത്ര ജേണലായ Nature Scientific Reports-ന്റെ പുതിയ ലക്കത്തിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

ഇന്ത്യയിൽ വ്യാപകമായി കാണപ്പെടുന്ന, കോളനികളായി കൂടുണ്ടാക്കി ജീവിക്കുന്ന ചിലന്തിവർഗമാണ് Stegodyphus sarasinorum. പുളിയുറുമ്പുകളുടെ കൂടിനോട് സാമ്യമുള്ള കൂട്ടുകളിൽ നൂറിലേറെ ചിലന്തികൾ വരെ കഴിയാറുണ്ട്.പാലക്കാട് അട്ടപ്പാടി, കുമ്പിടി, തൃശ്ശൂർ പുല്ലൂറ്റ് എന്നിവിടങ്ങളിൽനിന്നാണ് ഗവേഷണത്തിനായി ചിലന്തികളെ ശേഖരിച്ചത്. ഐ.ഐ.ടി. ബോംബെ ഉൾപ്പെടെയുള്ള വിവിധ ഗവേഷണകേന്ദ്രങ്ങളിലാണ് വിഷഗ്രന്ഥികളുടെ വിശദമായ വിശകലനം നടത്തിയത്.

32 പ്രോട്ടീനുകളും 31 പ്രോട്ടീൻ ഘടകങ്ങളും

വിഷഗ്രന്ഥിയുടെ വിശകലനത്തിൽ 32 പ്രോട്ടീനുകളും 31 പ്രോട്ടീൻ ഘടകങ്ങളും കണ്ടെത്തി. കാൻസർ ഇമ്മ്യൂണോതെറാപ്പിയിലും ആന്റിബയോട്ടിക് വികസനത്തിലും നിലവിൽ പ്രാധാന്യമുള്ള ചില പ്രോട്ടീനുകളും ഇതിൽ ഉൾപ്പെടുന്നതായി ഗവേഷകർ കണ്ടെത്തി.അമിനോ ആസിഡുകൾ, ബയോജെനിക് അമീനുകൾ, ഓർഗാനിക് ആസിഡുകൾ എന്നിവയുൾപ്പെടെ 81 സുപ്രധാന മെറ്റബോളൈറ്റുകളും കണ്ടെത്തി.

കാൻസർ ഗവേഷണങ്ങളിലും ഔഷധപരീക്ഷണങ്ങളിലും ഉപയോഗിക്കുന്ന ഡാൽട്ടൺസ് ലിംഫോമ അസൈറ്റീസ് (DLA) കാൻസർ കോശങ്ങൾക്കെതിരെ വിഷഗ്രന്ഥിയുടെ ഘടകങ്ങൾ ശ്രദ്ധേയമായ കോശനാശകശേഷി പ്രകടിപ്പിച്ചു. കൂടാതെ മികച്ച ആന്റിഓക്‌സിഡന്റ് പ്രവർത്തനവും കണ്ടെത്തി.

കാൻസർ, ബാക്ടീരിയൽ രോഗങ്ങൾ എന്നിവയ്ക്കെതിരായ പുതിയ മരുന്നുകളുടെ വികസനത്തിന് ചിലന്തിവിഷത്തിലെ ജൈവഘടകങ്ങൾ സാധ്യതയുള്ളതാണെന്ന സൂചനയാണ് പഠനം നൽകുന്നത്. എന്നാൽ കണ്ടെത്തിയ ഘടകങ്ങളുടെ ചികിത്സാ പ്രയോഗം സ്ഥിരീകരിക്കുന്നതിന് കൂടുതൽ ഗവേഷണങ്ങളും വിശദമായ ഔഷധപരീക്ഷണങ്ങളും ആവശ്യമാണ്.

ഗവേഷകസംഘം

ഡോ. എ.പി. അജയകുമാറിന്റെ നേതൃത്വത്തിൽ വീണ വേണുഗോപാൽ, എം.കെ. രോഹിത്, ഡോ. വി.എസ്. ബിനിത, ഡോ. അരുണാക്ഷരൻ നാരായണൻകുട്ടി, പ്രൊഫ. വൈ. ഷീബു വർധനൻ, രാജേഷ് ഉണ്ണത്ത്പാടി, ഡോ. ബിജി പുള്ളിത്തടത്തിൽ, തേജ ബോലിസെട്ടി, ഡോ. രാജ്ദീപ് ദാസ്, ഡോ. സൂധർ രാമവർമ്മ, ഡോ. കെ.എൻ. ജയരാജ് എന്നിവരാണ് ഗവേഷണത്തിൽ പങ്കെടുത്തത്.


Related articles

See all
Popular News

പത്തനംതിട്ടയിൽ ഇൻഫ്ലുവൻസയും പകർച്ചവ്യാധികളും പടരുന്നു; ആരോഗ്യ വകുപ്പിന്റെ കടുത്ത ജാഗ്രതാ ന...

Popular News

കേരള ഓർത്തോപീഡിക് അസോസിയേഷന്റെ 'CALLUS 2026': തിരുവനന്തപുരത്ത് ഡോക്ടർമാരുടെ മാരത്തൺ സംഘടിപ...

Popular News

1999-ന് ശേഷമുള്ള ഉയർന്ന മരണനിരക്ക്; ലോകത്ത് കോളറ ഭീതി വിതയ്ക്കുന്നതായി WHO റിപ്പോർട്ട്

Popular News

വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അനിയന്ത്രിത ഉപയോഗം: മുന്നറിയിപ്പുമായി സി.ഡി.എസ...

Save your stories

Sign in