Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് വീണ്ടും പ്രത്യേക വിമാന സര്‍വീസുകള്‍ : ഓഗസ്റ്റ് 15 വരെയുള്ള ബുക്കിംഗ് തുടങ്ങി ; സന്ദര്‍ശക വിസക്കാരുടെ യാത്രയില്‍ അവ്യക്തത

ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക്  വീണ്ടും പ്രത്യേക വിമാന സര്‍വീസുകള്‍ : ഓഗസ്റ്റ് 15 വരെയുള്ള ബുക്കിംഗ് തുടങ്ങി ; സന്ദര്‍ശക വിസക്കാരുടെ യാത്രയില്‍ അവ്യക്തത
ദുബായ് : ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് പ്രത്യേക വിമാന സര്‍വീസുകള്‍ വീണ്ടും പ്രഖ്യാപിച്ചു. ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 15 വരെയുള്ള സര്‍വീസുകളാണ് പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ഇന്ത്യയില്‍ നിന്ന് അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലേയ്ക്ക്  എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനക്കമ്പനിയാണ് സര്‍വീസ് നടത്തുക. ഇതിനായുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.  യു.എ.ഇയുടെ ഐ.സി.എ അല്ലെങ്കില്‍ ദുബായിയുടെ  ജി.ഡി.ആര്‍.എഫ്.എ എന്നിവയുടെ അനുമതി, കൊവിഡ് പി.സി.ആര്‍ പരിശോധന എന്നിവ നടത്തിയവര്‍ മാത്രമാണ് യാത്രയ്ക്ക് തയാറാകേണ്ടത്. നേരത്തെ ഇന്ത്യയില്‍ കുടുങ്ങിയ യുഎഇ താമസ വീസക്കാര്‍ക്ക് തിരിച്ചുവരാന്‍ ഈ മാസം 12 മുതല്‍ 26 വരെ പ്രത്യേക വിമാന സര്‍വീസ് അനുവദിച്ചിരുന്നു. കോവിഡ് ലോക്ക്ഡൗണ്‍ കാരണം കുടുങ്ങിയ മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാര്‍ക്ക് ഇത് ഏറെ സഹായകമായിരുന്നു. അതേസമയം സന്ദര്‍ശ വിസയില്‍ ഇന്ത്യക്കാര്‍ക്ക് യു.എ.ഇയിലേക്ക് ഇപ്പോള്‍ മടങ്ങാനാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. കഴിഞ്ഞ ദിവസം ദുബായ് ഇമിഗ്രേഷന്‍ ടൂറിസ്റ്റ് വിസകള്‍ അനുവദിക്കുന്ന നടപടി ആരംഭിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ ഇത് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in