Logo
Tue, Sep 01, 2026 • 12:35 AM
LIVE TV
Watch

No business videos available

No Middle East videos available

'സി.ജെ.പി. സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്, അവർ ആഗ്രഹങ്ങളില്ലാത്ത വിശുദ്ധരല്ല'; തുറന്നുപറഞ്ഞ് സോനം വാങ്‌ചുക്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 30, 2026
1 min read Updated: August 31, 2026
SHARE:
SAVE: Login to save

'സി.ജെ.പി. സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്, അവർ ആഗ്രഹങ്ങളില്ലാത്ത വിശുദ്ധരല്ല'; തുറന്നുപറഞ്ഞ് സോനം വാങ്‌ചുക്

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്. ഡൽഹി ജന്തർ മന്ദറിൽ നടന്ന വിദ്യാർത്ഥി സമരത്തിനിടയിലാണ് താൻ ഇക്കാര്യം നിരീക്ഷിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രഖർ ഗുപ്തയുടെ പോഡ്‌കാസ്റ്റിലായിരുന്നു വാങ്ചുകിന്റെ പ്രതികരണം.

സി.ജെ.പി. സ്ഥാപകർ ആഗ്രഹങ്ങളൊന്നുമില്ലാത്ത വിശുദ്ധരല്ലെന്നും അവർക്ക് കൃത്യമായ രാഷ്ട്രീയ മോഹങ്ങളുണ്ടെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ യുവനേതാക്കൾക്ക് ഇത്തരം ലക്ഷ്യങ്ങൾ ഉണ്ടാകുന്നതിൽ തെറ്റില്ലെന്നും കൂടുതൽ യുവാക്കൾ സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"അവർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് തന്നെയാണ് ഞാൻ കരുതുന്നത്. ഞാൻ അവരെ സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുണ്ട്. തങ്ങൾക്ക് രാഷ്ട്രീയ മോഹങ്ങളുണ്ടെന്ന് അവർ എന്നോട് നേരിട്ട് പറഞ്ഞിട്ടില്ലെങ്കിലും ഇത് അവരെക്കുറിച്ചുള്ള എന്റെ വിലയിരുത്തലാണ്," - വാങ്‌ചുക് പറഞ്ഞു.

സമരത്തിൽ പങ്കുചേരുന്ന സമയത്ത്, അഭിജീത് ദിപ്കെ മുൻപ് ആം ആദ്മി പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന ആളാണെന്ന് പറഞ്ഞ് വിമർശകർ സമീപിച്ചിരുന്നുവെങ്കിലും അത് കാര്യമാക്കിയില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. സമരവേദി ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ അജണ്ട നടപ്പാക്കാനായി ഉപയോഗിക്കരുതെന്നും, നിഷ്പക്ഷമായ സമ്മർദ്ദ ശക്തിയായി നിലനിർത്തിയാൽ മാത്രമേ കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കൂ എന്നും അവരെ ഉപദേശിച്ചിരുന്നു. ഈ സമരത്തെ ഒരു പൊതുവിദ്യാർത്ഥി പ്രസ്ഥാനമായി നിലനിർത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും വാങ്‌ചുക് വ്യക്തമാക്കി.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10