Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'സോളിഡാരിറ്റി ഓൺ പെഡൽസ്'; കർഷക സമരത്തിന് ഐക്യദാർഢ്യം ; ഷാഫി പറമ്പിലിന്‍റെ നേതൃത്വത്തില്‍ സൈക്കിൾ റാലി

'സോളിഡാരിറ്റി ഓൺ പെഡൽസ്'; കർഷക സമരത്തിന് ഐക്യദാർഢ്യം ; ഷാഫി പറമ്പിലിന്‍റെ നേതൃത്വത്തില്‍ സൈക്കിൾ റാലി
  പാലക്കാട് : ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ  സൈക്കിൾ റാലി നടത്തി. 'സോളിഡാരിറ്റി ഓൺ പെഡൽസ്' എന്ന പേരിൽ  പാലക്കാട് കോട്ടയുടെ പരിസരത്ത് നിന്ന് ആരംഭിച്ച റാലി നഗരം ചുറ്റി സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. വിദ്യാർത്ഥികള്‍ ഉൾപ്പെടെ നിരവധി യുവാക്കൾ റാലിയിൽ അണിനിരന്നു. അതേസമയം റിപ്പബ്ലിക് ദിനത്തിൽ തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി കർഷകർ നടത്തിയ ട്രാക്ടർ റാലിയില്‍ സംഘർഷഭരിതമായി രാജ്യതലസ്ഥാനം. കർഷകർ ചെങ്കോട്ടയിലും ഐ.ടി.ഒയിലും ഉള്‍പ്പെടെ ശക്തമായ സമരമുഖം തീർത്തതോടെ ഡല്‍ഹി ഗതാഗതക്കുരുക്കിലായി. യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ച അവകാശ പോരാട്ട സമരത്തിനിടെ ഒരു കർഷകൻ മരിച്ചു. പൊലീസ് വെടിവെപ്പിലാണ് കർഷകൻ മരിച്ചതെന്ന് കർഷകർ ആരോപിച്ചു. ഉത്തരാഖണ്ഡില്‍ നിന്നുള്ള കർഷകനാണ് മരിച്ചത്. പൊലീസ് അതിശക്തമായി മാർച്ചിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും കർഷകർ ബാരിക്കേഡുകളെല്ലാം മറികടന്ന് ഡൽഹി നഗരത്തിലേക്ക് പ്രവേശിച്ചു. സീമാപുരിയിൽ ലാത്തിവീശിയ പൊലീസ് പിന്നാലെ കണ്ണീർവാതകം പ്രയോഗിച്ചു. മാർച്ചിന് നേരെ പൊലീസ് നടപടി ആരംഭിച്ചതോടെ നിരവധി പേർക്ക് പരിക്കേറ്റു. ബാരിക്കേഡ് മറികടക്കാൻ കർഷകർ ശ്രമിച്ചത് ദിൽഷാദ് ഗാർഡനിൽ വൻ സംഘർഷത്തിനിടയാക്കി. ട്രാക്ടറുകളുടെ ടയറിന്‍റെ കാറ്റ്പൊലീസ് അഴിച്ചുവിടുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. രാവിലെ സിംഘുവിൽനിന്ന് ആരംഭിച്ച മാർച്ച് കർനാലിൽ അവസാനിപ്പിച്ചാണ് കർഷകർ മടങ്ങിയത്. സിംഘുവിൽ നിന്നുള്ളവർ ട്രാക്ടറുകള്‍ ഉപയോഗിച്ച് പൊലീസ് ബാരിക്കേഡുകൾ തകർത്ത് ജി.ടി റോഡ് വരെ എത്തിയിരുന്നു. പ്രഗതി മൈതാനിയിലും രാജ്ഘട്ടിലും ട്രാക്ടർ മാർച്ച് എത്തി. ഡൽഹി – മീററ്റ് എക്സ്പ്രസ് വേയിൽ പാണ്ഡവ് നഗറിന് സമീപം കർണാൽ ബൈപാസിൽ പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളും കർഷകർ മറികടന്നു. അതേസമയം, നഗരത്തിലേക്ക് പ്രവേശിച്ചവരെ തള്ളി സംയുക്ത സമരസമിതി രംഗത്തെത്തി. ബി.കെ.യു ഉഗ്രഹാൻ, കിസാൻ മസ്ദൂർ സംഘ് എന്നിവരാണ് വിലക്ക് ലംഘിച്ചതെന്ന് സമരസമിതി ആരോപിച്ചു. ഇവർക്ക് സംയുക്ത സമരസമിതിയുമായി ബന്ധമില്ലെന്നും നേതാക്കൾ അറിയിച്ചു. മുൻകൂർ നിശ്ചയിച്ചിരുന്നതിലും നേരത്തെയാണ് കർഷക മാർച്ച് ആരംഭിച്ചത്. റിപ്പബ്ലിക് ദിന പരേഡിനുശേഷം 11 മണിയോടെ കർഷക മാർച്ച് ആരംഭിക്കാനായിരുന്നു നേരത്തെ അനുമതി നൽകിയിരുന്നത്. നേരത്തെ നിശ്ചയിച്ചിരുന്ന പാതയിൽനിന്നു വ്യതിചലിച്ച് രാവിലെ എട്ട് മണിയോടെ മാർച്ച് ആരംഭിച്ചിരുന്നു.

Related articles

See all
Popular News

'ഓപ്പറേഷൻ തെളിമ 2.0'; പാചക എണ്ണയിൽ വലിയ ക്രമക്കേട്, ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധനയില്‍...

Popular News

നികുതി കൂട്ടാതെ വരുമാനം വർദ്ധിപ്പിച്ചു, സംസ്ഥാനത്ത് 6486 കോടിയുടെ വരുമാന വർധന; 'ജിഎസ്ടി ചര...

Popular News

ചേരാനെല്ലൂർ വാഹനാപകടം: നടപടിയുമായി സർക്കാർ എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷ...

Popular News

ചേരാനല്ലൂർ അപകടം: കനത്ത മഴയത്ത് കുട്ടി കാറുമായി പുറത്തേക്ക്, കാര്‍ ഓടിക്കാന്‍ പഠിച്ചത് യൂട...

Save your stories

Sign in