Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സിംഗപ്പുർ എയർലൈന്‍സ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് ഒരു മരണം, 30 പേർക്ക് പരുക്ക്

സിംഗപ്പുർ എയർലൈന്‍സ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് ഒരു മരണം, 30 പേർക്ക് പരുക്ക്
  ലണ്ടൻ: സിംഗപ്പുർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ടുണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു. 30 പേർക്ക് പരുക്കേറ്റു. ചുഴിയിൽ പെട്ടതിന് പിന്നാലെ വിമാനം അടിയന്തരമായി ബാങ്കോക്ക് സുവർണഭൂമി വിമാനത്താവളത്തിൽ ഇറക്കി. ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള എസ്ക്യു 321 വിമാനമാണ് ആകാശച്ചുഴിയിൽ പെട്ടത്. വിമാനത്തിൽ 211 യാത്രക്കാരും 18 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ബോയിംഗ് 777-300 ഇആർ വിമാനത്തിന് അടിയന്തര ലാന്‍ഡിംഗ് നടത്തേണ്ടിവന്നതിനാല്‍ വിമാനത്താവളത്തിൽ ആംബുലൻസുകൾ ഉൾപ്പെടെ സജ്ജീകരിച്ചിരുന്നു. എല്ലാ യാത്രക്കാർക്കും ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് എയർലൈൻസ് അധികൃതർ അറിയിച്ചു. കൂടുതൽ സഹായത്തിനായി പ്രത്യേക സംഘത്തെ ബാങ്കോക്കിലേക്ക് അയയ്ക്കുമെന്നും അറിയിച്ചിട്ടുണ്ട്. അപകടത്തിൽ മരിച്ച യാത്രക്കാരന്‍റെ കുടുംബത്തിനും പരുക്കേറ്റ യാത്രക്കാർക്കും എല്ലാവിധ സഹായവും എത്തിക്കുമെന്ന് സിംഗപ്പൂർ ട്രാൻസ്പോർട്ട് മന്ത്രി ചീ ഹോംഗ് ടാറ്റ് അറിയിച്ചു. മരിച്ചയാളുടെ കുടുംബത്തെ സിംഗപ്പൂർ എയർലൈൻസിന്‍റെ അഗാധമായ അനുശോചനം അറിയിക്കുന്നതായി സിംഗപ്പുർ എയർലൈൻസ് തങ്ങളുടെ ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.    

Related articles

See all
Popular News

യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിന് തുടക്കം; ട്രംപിന്റെ ഭരണനേട്ടങ്ങൾ വിലയിരുത്തുന്ന നിർണ്ണായക...

Popular News

ചരിത്രത്തിലാദ്യം: യു.എസ് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി ലിയോ പതിനാലാമൻ മാർപാപ്പ

Popular News

ഭൂമിയിലെ ചൂട് ഇനിയും കൂടും; സമുദ്രങ്ങളുടെ കാർബൺ ആഗിരണ ശേഷിയിൽ 6 ശതമാനത്തിന്റെ കുറവെന്ന് യു...

Popular News

ഇസ്രായേൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു; നെതന്യാഹു സഖ്യത്തിന് 55 സീറ്റുകളിൽ ലീഡ്, ആഘോഷങ്ങൾക്ക്...

Save your stories

Sign in