Trending
Browse

All sections

Watch

No business videos available

No Middle East videos available

Pravasi

ഷെയ്ഖ് മുഹമ്മദിന് 72-ാം ജന്മദിനം; ഒരു രാജ്യത്തെയാകെ വികസന ട്രാക്കിലെത്തിച്ച ഭരണാധികാരിക്ക് പ്രവാസികളുടെ ആശംസാപ്രവാഹം

ഷെയ്ഖ് മുഹമ്മദിന് 72-ാം ജന്മദിനം; ഒരു രാജ്യത്തെയാകെ  വികസന  ട്രാക്കിലെത്തിച്ച ഭരണാധികാരിക്ക് പ്രവാസികളുടെ ആശംസാപ്രവാഹം
ദുബായ് : യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് 2021 ജൂലൈ 15 ന് 72 -ാം ജന്മദിനം. ലോകത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നും ഭരണാധികാരിക്ക് ജന്മദിനാംശസകള്‍ നേര്‍ന്ന് ആയിരക്കണക്കിന് സന്ദേശങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ എത്തുന്നത്. ഷെയ്ഖ് മുഹമ്മദ് യുഎഇയുടെ അമരത്ത് എത്തിയിട്ട് 2021 ജനുവരി നാലിന് 15 വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. കഴിഞ്ഞ 15 വര്‍ഷത്തിനിടെ യുഎഇയില്‍ അത്ഭുതപ്പെടുത്തുന്ന ഒട്ടേറെ വികസനമാണ് ഈ ഭരണാധികാരി നടപ്പിലാക്കിയത്. ഇപ്രകാരം എഴുപത്തിരണ്ടാം വയസില്‍ യുഎഇയുടെ അമ്പതാം വാര്‍ഷികവും ദുബായ് വേള്‍ഡ് എക്‌സ്‌പോയും അരങ്ങേറുന്ന വര്‍ഷമാണിത് എന്നതും വലിയ പ്രത്യേകതയായി. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികളും വ്യാപാര വാണിജ്യ സ്ഥാപനങ്ങളുടെ ഉടമകളും സംഘടനകളും ദുബായിയുടെ ഈ ഭരണാധികാരിക്ക് സമൂഹമാധ്യമങ്ങളിലൂടെ ആശംസകള്‍ നേരുകയാണ്. ജയ്ഹിന്ദ് ടിവിക്ക് വേണ്ടി ചെയര്‍മാന്‍ അനിയന്‍ കുട്ടിയും, മിഡില്‍ ഈസ്റ്റ് എഡിറ്റോറിയല്‍ മേധാവി എല്‍വിസ് ചുമ്മാറും പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in