Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഷാഹിദാ കമാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം; വ്യാജ വിദ്യാഭ്യാസയോഗ്യതാ പരാതിയില്‍ ഇടപെട്ട് ലോകായുക്ത

ഷാഹിദാ കമാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം; വ്യാജ വിദ്യാഭ്യാസയോഗ്യതാ പരാതിയില്‍ ഇടപെട്ട് ലോകായുക്ത
വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിനോട് വിദ്യാഭ്യാസ രേഖകള്‍ ഹാജരാക്കാന്‍ ലോകായുക്തയുടെ നിര്‍ദേശം. ഒരു മാസത്തിനകം രേഖകള്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഷാഹിദാ കമാലിന്‍റെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്തുള്ള പരാതിയിലാണ് ലോകായുക്തയുടെ ഇടപെടല്‍. പിഎച്ച്ഡി അടക്കം ഇല്ലാത്ത യോഗ്യതകളാണ് ഷാഹിദാ കമാല്‍ പേരിനൊപ്പം ചേര്‍ക്കുന്നതെന്നാണ് പരാതി. തെരഞ്ഞെടുപ്പിൽ മത്സരിക്കാനും വനിതാ കമ്മീഷൻ അംഗമാകാനാനും വ്യാജ വിദ്യാഭ്യാസ രേഖയും ഡോക്ടറേറ്റും ഹാജരാക്കിയെന്ന് പരാതിയില്‍ പറയുന്നു. വട്ടപ്പാറ സ്വദേശി അഖില ഖാനാണ് പരാതി നൽകിയത്. ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയില്ലാത്ത ഷാഹിദ കമാൽ ഡോക്ടറേറ്റുണ്ടെന്ന് നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും ലോകായുക്തയിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നു. രേഖകള്‍ സമര്‍പ്പിക്കാനായില്ലെങ്കില്‍ ലോകായുക്ത കര്‍ശന നടപടികളിലേക്ക് നീങ്ങുമെന്നാണ് സൂചന. പരാതി അടുത്ത മാസം 25ന് വീണ്ടും പരിഗണിക്കും.

Related articles

See all
Popular News

കായികമേളയിലെ പുഴു വിവാദം: 'പ്രതി ജിജോ ജെയിംസ് ഡിവൈഎഫ്ഐ അംഗം, കോൺഗ്രസുകാരനല്ല'; വ്യാജ പ്രചാ...

Popular News

ഐക്യത്തോടെ നിയമസഭ, 8 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പള...

Popular News

മോദി സർക്കാർ നെഹ്റുവിന്റെ സ്മരണകൾ മായ്ച്ചുകളയാൻ ശ്രമിക്കുന്നു; സഹകരണ വാരാഘോഷം നിർത്തിയ കേന...

Popular News

നിപ രോഗികൾക്ക് നൽകിയ കാലാവധി കഴിഞ്ഞ മരുന്നെന്ന് സംശയം; മെഡിക്കൽ ബോർഡ് രൂപീകരിച്ച് ആരോഗ്യമന...

Save your stories

Sign in