കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ തൃശ്ശൂർ ജില്ലയ്ക്ക് അഭിമാനനേട്ടവുമായി സഹോദരിമാർ. മേളയിലെ മികച്ച പ്രകടനത്തിലൂടെ തൃശ്ശൂരിനായി ഇരട്ടസ്വർണ്ണമാണ് ഈ സഹോദരിമാർ നേടിയെടുത്തത്. സീനിയർ പെൺകുട്ടികളുടെ Long Jump-ൽ വി.എം. അശ്വതിയും സബ് ജൂനിയർ വിഭാഗം ഡിസ്കസ് ത്രോയിൽ വി.എം. ആരതിയുമാണ് പൊന്നണിഞ്ഞത്. തൃശ്ശൂർ നാട്ടിക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് ഇരുവരും.
വി.എം അശ്വതിക്ക് സ്വര്‍ണം. 5.67 മീറ്റര്‍ ദൂരം ചാടിയാണ് നേട്ടം. ചാടിയത് അശ്വതിയാണെങ്കിലും പക്ഷേ ആ ചാട്ടത്തിന്റെ കരുത്തിന് പിന്നില്‍ വര്‍ഷങ്ങളായുള്ള സ്വന്തം അച്ഛന്റെ അധ്വാനമുണ്ട്. ഓട്ടോ ഡ്രൈവറായ അച്ഛന് മനോജിന്റെ കഠിനാധ്വാനവും മകളുടെ കായിക സ്വപ്നങ്ങള്‍ക്ക് നല്കുന്ന പിന്തുണയുമാണ് ഓരോ വിജയത്തിന്റെയും പിന്നിലെ കരുത്ത്. തൃശൂര്‍ കാല്‍ഡിയന്‍ സിറിയന്‍ സ്കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്ന അശ്വതി ലോങ്ങ് ജംപില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെയാണ് നാട്ടിക ഫിഷറീസ് സ്കൂളിലേക്ക് മാറിയത്.