Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കായികമേളയിലെ പുഴു വിവാദം: 'പ്രതി ജിജോ ജെയിംസ് ഡിവൈഎഫ്ഐ അംഗം, കോൺഗ്രസുകാരനല്ല'; വ്യാജ പ്രചാരണത്തിനെതിരെ ജിന്റോ ജോൺ

കായികമേളയിലെ പുഴു വിവാദം: 'പ്രതി ജിജോ ജെയിംസ് ഡിവൈഎഫ്ഐ അംഗം, കോൺഗ്രസുകാരനല്ല'; വ്യാജ പ്രചാരണത്തിനെതിരെ ജിന്റോ ജോൺ

കൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച കായികാധ്യാപകൻ ജിജോ ജെയിംസ് കോൺഗ്രസുകാരനാണെന്ന പ്രചാരണം പൂർണ്ണമായും തെറ്റാണെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ജിന്റോ ജോൺ. ഇയാൾ നിലവിൽ കോൺഗ്രസിലോ, കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയിലോ അംഗമല്ലെന്നും 2021-ൽ തന്നെ പാർട്ടിയിൽ നിന്ന് രാജിവെച്ചതാണെന്നും ഫെയ്‌സ്ബുക് കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കി.

2020-ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ജിജോ ജെയിംസ് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നെങ്കിലും അന്ന് വിജയിച്ചത് പാർട്ടി റിബൽ സ്ഥാനാർത്ഥിയായിരുന്നു. പിന്നീട് ഈ റിബൽ സ്ഥാനാർത്ഥിയെ കോൺഗ്രസിലേക്ക് തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് 2021-ൽ തന്നെ ജിജോ പാർട്ടി വിട്ടു. തുടർന്ന് അന്നത്തെ സി.പി.എം ലോക്കൽ സെക്രട്ടറി ജോർജ്ജി ജോയിയുടെ നേതൃത്വത്തിൽ ഇയാൾ ഡി.വൈ.എഫ്.ഐയിൽ ചേർന്ന് പ്രവർത്തിക്കുകയായിരുന്നുവെന്ന് ജിന്റോ ജോൺ ചൂണ്ടിക്കാട്ടി. മുൻപ് കോൺഗ്രസിലായിരുന്നപ്പോൾ കെ.പി.എസ്.ടി.എ (KPSTA) അംഗമായിരുന്നെങ്കിലും പാർട്ടി വിട്ട ശേഷം അംഗത്വം പുതുക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ അഞ്ച് വർഷമായി കോൺഗ്രസിന്റെയോ അനുബന്ധ സംഘടനകളുടെയോ യാതൊരു പരിപാടികളിലും പങ്കെടുക്കാത്ത ഒരാളെ കോൺഗ്രസുകാരനായി ചിത്രീകരിക്കാൻ ചില മാധ്യമങ്ങളും ഇടത് കേന്ദ്രങ്ങളും മനഃപൂർവം ശ്രമിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി.

മുൻപ് കോൺഗ്രസിൽ പ്രവർത്തിച്ചിരുന്ന ടി.കെ. ഹംസ, പി. സരിൻ, കെ.പി. അനിൽകുമാർ, ലതിക സുഭാഷ്, പി.എസ്. പ്രശാന്ത് തുടങ്ങിയവർ നിലവിൽ മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്നതുപോലെ മാത്രമാണ് ജിജോ ജെയിംസിന്റെയും സാഹചര്യം. പഴയ രാഷ്ട്രീയ ബന്ധം ഉയർത്തിക്കാട്ടി പാർട്ടിയെ അപകീർത്തിപ്പെടുത്താനുള്ള നീക്കം അടിസ്ഥാനരഹിതമാണെന്നും ജിന്റോ ജോൺ കൂട്ടിച്ചേർത്തു.

Related articles

See all
Popular News

ചേരാനല്ലൂർ വാഹനാപകടം: അഡീഷണൽ ജില്ലാ ജഡ്ജി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും; മുൻകൂർ ജാമ്യാപേ...

Popular News

ഭിന്നശേഷി വിദ്യാർഥികൾക്ക് തണലായി 'സ്പർശം': അങ്കമാലിയിൽ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നി...

Popular News

"അടിയന്തരമായി കേൾക്കേണ്ടതില്ല, സമയമുണ്ടല്ലോ"; മാസപ്പടി കേസിൽ പിണറായിയുടെ അപ്പീൽ തിങ്കളാഴ്ച...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Save your stories

Sign in