Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

കുവൈത്തില്‍ ഇനി 60 വയസ് കഴിഞ്ഞാല്‍ ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ക്ക് ജോലി നല്‍കേണ്ടതില്ല : വീസയും പുതുക്കില്ല ; പുതിയ നിയമം ജനുവരി ഒന്നു മുതല്‍

കുവൈത്തില്‍ ഇനി 60 വയസ് കഴിഞ്ഞാല്‍ ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ക്ക്  ജോലി നല്‍കേണ്ടതില്ല :  വീസയും പുതുക്കില്ല ; പുതിയ നിയമം ജനുവരി ഒന്നു മുതല്‍
കുവൈത്തില്‍ 60 വയസ് പ്രായമുള്ള ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ക്ക് , ഇനി ജോലി പുതുക്കാനും, താമസ വീസാ പെര്‍മിറ്റ് പുതുക്കാനും അനുമതി നല്‍കില്ലെന്ന് റിപ്പോര്‍ട്ട്. പുതിയ നിയമം 2021 ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കുവൈത്ത് പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. കുവൈത്തില്‍ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ നീക്കം. ഇതിന്‍റെ ഭാഗമായാണ്, അറുപത് വയസ് തികയുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ക്ക് ഇനി ജോലി ചെയ്യാന്‍ അനുമതി വിലക്കുന്നത്. ഇതോടൊപ്പം, അറുപത് കഴിഞ്ഞാല്‍ റെസിഡന്‍സി പെര്‍മിറ്റ് ( താമസ വീസാ ) നിര്‍ത്തിവെയ്ക്കും. പുതിയ തീരുമാനം ജനുവരി 1 മുതല്‍ കുവൈറ്റ് നടപ്പാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുസംബന്ധിച്ച നടപടികള്‍ അവസാനഘട്ടത്തില്‍ നടന്നുവരുന്നതായി അറബിക് പത്രമായ അല്‍ നബാ ന്യൂസ് ചൂണ്ടിക്കാട്ടി. ഇപ്രകാരം , രാജ്യം വിട്ടുപോകേണ്ടവര്‍ ജനുവരി മുതല്‍ കുവൈത്തില്‍ നിന്നും മടങ്ങേണ്ടി വരും. ഇതിനായി മൂന്നു മാസത്തെ സാവകാശം നല്‍കുമെന്നും സൂചനകളുണ്ട്. മലയാളികള്‍ ഉള്‍പ്പടെ നിരവധി വിദേശികളെ ഈ നിയമം പ്രതികൂലമായി ബാധിച്ചേക്കാം. ഇതോടെ, കൊവിഡ് പ്രത്യാഘാതങ്ങള്‍ക്ക് ശേഷവും, കുവൈത്തില്‍ നിന്നും ഇന്ത്യക്കാരുടെ വലിയ മടക്കയാത്ര ഉണ്ടായേക്കാം.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in