Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

സാലറി അക്കൗണ്ട് എസ്ബിഐയിലാണോ? എങ്കില്‍ ഈ മാറ്റങ്ങള്‍ ശ്രദ്ധിക്കുക; മറ്റ് ബാങ്ക് എ.ടി.എമ്മുകളിലെ സൗജന്യ ഇടപാടുകൾ അഞ്ചായി കുറച്ചു; ഒക്ടോബർ ഒന്നു മുതൽ നടപ്പിലാകും

സാലറി അക്കൗണ്ട് എസ്ബിഐയിലാണോ? എങ്കില്‍ ഈ മാറ്റങ്ങള്‍ ശ്രദ്ധിക്കുക;  മറ്റ് ബാങ്ക് എ.ടി.എമ്മുകളിലെ സൗജന്യ ഇടപാടുകൾ അഞ്ചായി കുറച്ചു; ഒക്ടോബർ ഒന്നു മുതൽ നടപ്പിലാകും

ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) സാലറി അക്കൗണ്ട് ഉടമകൾക്ക് മറ്റ് ബാങ്കുകളുടെ എ.ടി.എമ്മുകളിലും ഓട്ടോമേറ്റഡ് ഡെപ്പോസിറ്റ് കം വിത്‌ഡ്രോവൽ മെഷീനുകളിലും നടത്താവുന്ന പ്രതിമാസ സൗജന്യ ഇടപാടുകളുടെ എണ്ണം കുറച്ചു. നിലവിൽ ലഭിച്ചിരുന്ന 10 സൗജന്യ ഇടപാടുകൾ ഇനിമുതൽ അഞ്ചായി ചുരുങ്ങും. ഒക്ടോബർ ഒന്നു മുതലാണ് ഈ പുതിയ പരിഷ്കാരം നിലവിൽ വരുന്നത്.

പണം പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകൾക്കും ബാലൻസ് പരിശോധന പോലുള്ള സാമ്പത്തികേതര ഇടപാടുകൾക്കും ഈ അഞ്ച് ഇടപാടുകളുടെ പരിധി ബാധകമായിരിക്കും. സൗജന്യ പരിധി കഴിഞ്ഞുള്ള ഓരോ അധിക പണം പിൻവലിക്കലിനും 23 രൂപയും ജി.എസ്.ടിയും ഈടാക്കും. സാമ്പത്തികേതര ഇടപാടുകൾക്ക് 11 രൂപയും ജി.എസ്.ടിയുമാണ് ചാർജ് ഈടാക്കുക.

അതേസമയം, സാലറി അക്കൗണ്ട് ഒഴികെയുള്ള മറ്റ് സാധാരണ എസ്.ബി.ഐ അക്കൗണ്ടുകൾക്ക് മറ്റ് ബാങ്ക് എ.ടി.എമ്മുകളിൽ നിലവിലുള്ള അഞ്ച് സൗജന്യ ഇടപാടുകൾ മാറ്റമില്ലാതെ തുടരും. കൂടാതെ എസ്.ബി.ഐ അക്കൗണ്ട് ഉടമകൾക്ക് സ്വന്തം ബാങ്കിന്റെ എ.ടി.എമ്മുകളിൽ പ്രതിമാസം ലഭിക്കുന്ന 10 സൗജന്യ ഇടപാടുകളുടെ ആനുകൂല്യത്തിലും മാറ്റമുണ്ടാകില്ല.


Related articles

See all
Popular News

ബാങ്ക് പണിമുടക്ക് നേരിടാൻ കേന്ദ്രത്തിന്റെ നിർണായക നീക്കം: വരുന്ന ഞായറാഴ്ച ബാങ്കുകൾ പ്രവർത്...

Popular News

ടാറ്റയിൽ വീണ്ടും വൻ അധികാരപ്പോര്: എൻ. ചന്ദ്രശേഖരന്റെ കാലാവധി നീട്ടിയതിനെതിരെ നോയൽ ടാറ്റ; വ...

Popular News

ആഗോള ബിസിനസിന് ഇനി ചെന്നൈയിൽ നിന്ന് പിന്തുണ: തമിഴ്‌നാട് സർക്കാരുമായി ധാരണാപത്രം ഒപ്പിട്ട്...

Popular News

ടാറ്റയിൽ പോര് വീണ്ടും രൂക്ഷം; എൻ. ചന്ദ്രശേഖരന്റെ കാലാവധി നീട്ടിയത് നിയമവിരുദ്ധമെന്ന് നോയൽ...

Save your stories

Sign in