Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സംസ്ഥാന അധ്യാപക അവാർഡുകളും 'ശ്രേഷ്ഠ വിദ്യാലയ' പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു; പുരസ്കാരം വിതരണം സെപ്റ്റംബര്‍ 5-ന്

സംസ്ഥാന അധ്യാപക അവാർഡുകളും 'ശ്രേഷ്ഠ വിദ്യാലയ' പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു; പുരസ്കാരം വിതരണം സെപ്റ്റംബര്‍ 5-ന്

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വര്‍ഷത്തെ അധ്യാപക അവാര്‍ഡുകളും പുതുതായി ഏര്‍പ്പെടുത്തിയ 'ശ്രേഷ്ഠ വിദ്യാലയ' പുരസ്‌കാരങ്ങളും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്‍ പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. ഡി. സജിത് ബാബു, ഡയറക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.

എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ അഞ്ച് വീതവും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മൂന്ന് അധ്യാപകരുമാണ് അവാര്‍ഡിന് അര്‍ഹരായത്. അധ്യാപക ദിനമായ സെപ്റ്റംബര്‍ 5-ന് രാവിലെ 10.30-ന് കോഴിക്കോട് കണ്ടംകുളം മുഹമ്മദ് അബ്ദുറഹ്‌മാന്‍ സ്മാരക ജൂബിലി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഔദ്യോഗിക വെബ്സൈറ്റ് ഉദ്ഘാടനവും ചടങ്ങില്‍ നടക്കും.

അധ്യാപക പുരസ്‌കാര ജേതാക്കള്‍

എല്‍.പി വിഭാഗം: അബ്ദുല്‍ അസീസ് ഐ (മലപ്പുറം), എം.ജി. ഗീതമ്മ (പത്തനംതിട്ട), ജോഷി ഡി. കൊള്ളന്നൂര്‍ (തൃശ്ശൂര്‍), സൂസന്‍ കുരുവിള (പത്തനംതിട്ട), കണ്ണന്‍ എസ് (കൊല്ലം).

യു.പി വിഭാഗം: ജനില്‍ ജോണ്‍ (തൃശ്ശൂര്‍), അബ്ദുല്‍ അലി എം.സി (മലപ്പുറം), ജോണ്‍സണ്‍ വി.ജെ (പാലക്കാട്), സിദ്ദിഖ് ഹസന്‍ എ (മലപ്പുറം), ജെയിംസ് വി (കോഴിക്കോട്).

ഹൈസ്‌കൂള്‍ വിഭാഗം: സുനില്‍ കുമാര്‍ കെ.പി (കണ്ണൂര്‍), അലി അക്ബര്‍ വി.പി (മലപ്പുറം), വിനോദ് കുമാര്‍ കെ (കണ്ണൂര്‍), സിറാജുദ്ദീന്‍ പി.ടി (കോഴിക്കോട്), രാജേഷ് എം (പാലക്കാട്).

ഹയര്‍ സെക്കന്‍ഡറി വിഭാഗം: ഡോ. ബിന്ദു പി. സുഭാഷ് (മലപ്പുറം), ഭാസ്‌കരന്‍ പി (പാലക്കാട്), ബാബു മാത്യു (പത്തനംതിട്ട), ഡോ. ശ്രീജ കെ (കോഴിക്കോട്), സുനില്‍ കുമാര്‍ കെ (കൊല്ലം).

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി: ജിനേഷ് എ (മലപ്പുറം), സമീര്‍ സിദ്ദീഖി പി (കാസര്‍ഗോഡ്), സതീഷ് റ്റി.വി (തൃശ്ശൂര്‍).


ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരം

സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണിത്. ഒന്നാം സ്ഥാനത്തിന് 5 ലക്ഷം, രണ്ടാം സ്ഥാനത്തിന് 3 ലക്ഷം, മൂന്നാം സ്ഥാനത്തിന് 1 ലക്ഷം രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക.

പ്രൈമറി വിഭാഗം: ബീമാപള്ളി ജി.യു.പി.എസ്, തിരുവനന്തപുരം സെന്റ് ഫിലോമിനാസ് യു.പി.എസ് മല്ലപ്പള്ളി, പത്തനംതിട്ട നാഷണല്‍ എ.എല്‍.പി.എസ് എടവക, വയനാട്

സെക്കന്‍ഡറി വിഭാഗം: ഗവ. ബോയ്സ് എച്ച്.എസ്.എസ് മഞ്ചേരി, മലപ്പുറം മൗണ്ട് കാര്‍മല്‍ എച്ച്.എസ്.എസ്, കോട്ടയം ജി.എച്ച്.എസ്.എസ് ചാവശ്ശേരി, ഇരിട്ടി, കണ്ണൂര്‍

ഹയര്‍ സെക്കന്‍ഡറി വിഭാഗം: ചക്കാലക്കല്‍ എച്ച്.എസ്.എസ് മടവൂര്‍, കോഴിക്കോട് ജി.എച്ച്.എസ്.എസ് കമ്പല്ലൂര്‍, കാസര്‍കോട് സെന്റ് ജോര്‍ജ് എച്ച്.എസ്.എസ് വാഴത്തോപ്പ്, ഇടുക്കി


Related articles

See all
Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Save your stories

Sign in