Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

സലിം എം എയുടെ മകള്‍ മഹ്റീനയുടെ പുസ്തക പ്രകാശനം നവംബര്‍ ആറിന് : യാഥാര്‍ത്ഥ്യമാകുന്നത് മൂന്നു വര്‍ഷത്തെ സ്വപ്നം

സലിം എം എയുടെ മകള്‍ മഹ്റീനയുടെ  പുസ്തക പ്രകാശനം നവംബര്‍ ആറിന് :  യാഥാര്‍ത്ഥ്യമാകുന്നത് മൂന്നു വര്‍ഷത്തെ സ്വപ്നം
ദുബായ് : ലുലു ഗ്രൂപ്പ് ഡയറക്ടര്‍ സലിം എം എയുടെ മകള്‍ മഹ്‌റീന സലിം എഴുതിയ ഇംഗ്‌ളീഷ് പുസ്തകം നവംബര്‍ ആറിന് വെള്ളിയാഴ്ച പ്രകാശനം ചെയ്യും. ദി വേള്‍ഡ് ഈസ് നോട്ട് ഓള്‍ സണ്‍ഷൈന്‍ ആന്‍ഡ് ഹാപ്പിനസ് എന്ന പേരിലുള്ള പുസ്തകമാണിത്. ഷാര്‍ജ രാജ്യാന്തര പുസ്തക മേളയിലെ ഹാള്‍ നമ്പര്‍ ആറിലെ, സ്റ്റാള്‍ രണ്ടില്‍, വൈകിട്ട് ആറിന് ശേഷമാണ് പരിപാടി. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ലളിതമാര്‍ന്ന രീതിയിലാണ് ചടങ്ങ്. കോഴിക്കോട് കേന്ദ്രമായ ലിപിയാണ് പുസ്തക പ്രസാധകര്‍. ദുബായ് വെല്ലിങ്ടണ്‍ സ്‌കൂളിലെ ഒമ്പതാം ക്‌ളാസ് വിദ്യാര്‍ഥിനിയാണ് മഹ്‌റീന സലിം. ദുബായില്‍ ജനിച്ചു വളര്‍ന്ന മഹ്‌റീനയുടെ മൂന്ന് വര്‍ഷത്തെ സ്വപ്‌നം കൂടിയാണ് പുസ്തകമായി പുറത്തിറങ്ങുന്നത്. നേരത്തെയും ഇത്തരത്തില്‍ ഒരു പുസ്തകം പോലെ എഴുതിയിരുന്നു. എന്നാല്‍, ഇത് ആദ്യമായാണ് പ്രകാശന ചടങ്ങായി സംഘടിപ്പിക്കുന്നത്. ആറു അധ്യായങ്ങളുള്ള ചെറുകഥാണ് ഈ പുസ്തകം. അതേസമയം, ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിനിയുടെ  പുസ്തകത്തിനായുള്ള കാത്തിരിപ്പിലാണ് സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും. യുഎഇയിലെ സാമൂഹ്യ-സാസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ പ്രകാശന ചടങ്ങില്‍ സംബന്ധിക്കും.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in