എറണാകുളം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച സബർമതി പഠന ഗവേഷണ കേന്ദ്രത്തിന്‍റെയും ,പോൾ പി മാണി മെമ്മോറിയൽ ലൈബ്രറിയുടേയും ഉദ്ഘാടനം എഴുത്തുകാരൻ ടി.പത്മനാഭൻ നിർവഹിച്ചു. ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യാതിത്ഥിയായി.നേതൃത്വത്തിൽ ഇരിക്കുന്നവർ തെറ്റുകൾ ചെയ്യുമ്പോൾ ചൂണ്ടിക്കാണിക്കണമെന്നും നേതാക്കൾക്ക് ചുറ്റും കറങ്ങുന്ന ഉപഗ്രഹങ്ങൾ അല്ല പാർട്ടിക്ക് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എംപി, എംഎൽഎമാർ, പാർട്ടി നേതാക്കൾ ,സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.