സുമി ഉള്‍പ്പെടെ നാല് നഗരങ്ങളില്‍ വീണ്ടും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ
Jaihind TV News Report
Jaihind TV Web Desk
March 08, 2022
1 min read
•
Updated: June 04, 2026
കീവ്: വീണ്ടും വെടിനിർത്തല്‍ പ്രഖ്യാപിച്ച് റഷ്യ. സുമി ഉള്‍പ്പെടെ യുക്രെയ്നിലെ നാല് നഗരങ്ങളിലാണ് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചത്. സുമിയില്‍ രക്ഷമാര്‍ഗം തേടി കാത്തിരിക്കുന്ന മലയാളി വിദ്യാർത്ഥികള്‍ ഉള്‍പ്പെടെയുള്ളവർക്ക് ആശ്വാസകരമാണ് ഈ വാർത്ത.
ഇത് നാലാം തവണയാണ് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നത്. യുക്രെയ്ൻ തലസ്ഥാനമായ കീവ്, സുമി, ചെർണിഗാവ്, മരിയുപോൾ എന്നിവിടങ്ങളിലാണ് വെടിനിർത്തൽ. മോസ്കോ സമയം രാവിലെ 10 ന് വെടിനിർത്തൽ പ്രാബല്യത്തിൽ വരും. കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിനായി മനുഷ്യത്വ ഇടനാഴികള്‍ തുറക്കുമെന്നും റഷ്യ അറിയിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10