Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പ്രശസ്ത ബോളിവുഡ് സംവിധായകൻ സഞ്ജയ് ഗുപ്ത അന്തരിച്ചു; മരണം വസതിയിലെ ബാത്റൂമിൽ വീണ് തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന്

പ്രശസ്ത ബോളിവുഡ് സംവിധായകൻ സഞ്ജയ് ഗുപ്ത അന്തരിച്ചു; മരണം വസതിയിലെ ബാത്റൂമിൽ വീണ് തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന്
മുംബൈ: പ്രശസ്ത ബോളിവുഡ് ചലച്ചിത്ര സംവിധായകന്‍ സഞ്ജയ് ഗുപ്ത (59) മുംബൈയിലെ വസതിയില്‍ അന്തരിച്ചു. 'കാണ്ടേ', 'ഷൂട്ട്ഔട്ട് അറ്റ് വഡാല', 'ജസ്ബ', 'കാബില്‍' തുടങ്ങിയ പ്രശസ്തമായ ആക്ഷന്‍, ക്രൈം ത്രില്ലര്‍ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ്. വസതിയിലെ ബാത്റൂമില്‍ വീണ് തലയ്ക്ക് പരിക്കേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംഭവത്തില്‍ വെര്‍സോവ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംവിധായകന്റെ വിയോഗം കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകന്‍ മിലാപ് സവേരി, ചലച്ചിത്ര നിര്‍മ്മാതാവ് അശോക് പണ്ഡിറ്റ് എന്നിവരും സ്ഥിരീകരിച്ചു. മികച്ചൊരു കഥാകൃത്തും ഊര്‍ജ്ജസ്വലനായ ചലച്ചിത്രകാരനുമായിരുന്നു സഞ്ജയ് ഗുപ്തയെന്നും, അദ്ദേഹത്തിന്റെ വിയോഗം സിനിമാ ലോകത്തിന് തീരാനഷ്ടമാണെന്നും അശോക് പണ്ഡിറ്റ് അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി. അനു ലേഖിയാണ് ഭാര്യ.

1994-ല്‍ പുറത്തിറങ്ങിയ 'ആതിഷ്: ഫീല്‍ ദി ഫയര്‍' എന്ന ചിത്രത്തിലൂടെ തന്റെ 22-ാം വയസ്സിലാണ് സഞ്ജയ് ഗുപ്ത സംവിധാന രംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് 2002-ല്‍ അമിതാഭ് ബച്ചന്‍, സഞ്ജയ് ദത്ത് എന്നിവര്‍ അണിനിരന്ന 'കാണ്ടേ' എന്ന ചിത്രത്തിലൂടെ അദ്ദേഹം ബോളിവുഡില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചു. ഗ്യാങ്സ്റ്റര്‍-ത്രില്ലര്‍ സിനിമകളിലൂടെയാണ് അദ്ദേഹം ഏറെ പ്രശസ്തനായത്.

ജീവിതത്തില്‍ കടുത്ത പ്രതിസന്ധികളെയും ഇടവേളകളെയും തരണം ചെയ്താണ് അദ്ദേഹം സിനിമയില്‍ തിരിച്ചെത്തിയത്. നടന്‍ സഞ്ജയ് ദത്തുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് നാലുവര്‍ഷത്തോളം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഖണ്ടാലയിലെ ഒരു ഹോട്ടലില്‍ ജോലിക്കു വരെ നില്‍ക്കേണ്ടി വന്ന അദ്ദേഹം, പിന്നീട് മകന്റെ ജനനത്തിന് ശേഷമാണ് വീണ്ടും സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയത്.

പ്രശസ്ത നിര്‍മ്മാതാവ് ഏക്താ കപൂര്‍, അനില്‍ കപൂര്‍, ജോണ്‍ എബ്രഹാം തുടങ്ങിയവരുടെ പിന്തുണയോടെ 'ഷൂട്ട്ഔട്ട് അറ്റ് വഡാല' (2013) അടക്കമുള്ള ചിത്രങ്ങളിലൂടെ അദ്ദേഹം വീണ്ടും സജീവമായി. പ്രതിസന്ധികളെ തോല്‍പ്പിച്ച് ബോളിവുഡ് ക്രൈം ത്രില്ലര്‍ രംഗത്ത് തന്റേതായ മുദ്ര പതിപ്പിച്ചാണ് സഞ്ജയ് ഗുപ്ത വിടവാങ്ങുന്നത്.

Related articles

See all
Popular News

ക്ലാസിക് ചിത്രം ‘ശങ്കരാഭരണം’ വീണ്ടും തിയേറ്ററുകളിലേക്ക്; എസ്.പി.ബി.യുടെ മാസ്മരിക ആലാപനം, 4...

Popular News

വൈറലായി റോയൽ വെഡ്ഡിങ് ക്ഷണക്കത്ത്; പ്രധാനമന്ത്രി മോദിക്കും വിജയിക്കും ക്ഷണം, അനിരുദ്ധ് - ക...

Popular News

'ഹരിവരാസനം' മകരവിളക്ക് ദിനത്തിൽ തിയേറ്ററുകളിലേക്ക്; സസ്‌പെൻസും വിശ്വാസവും നിറച്ച് സൈജു കുറ...

Popular News

ആക്ഷനും കോമഡിയും ഒത്തുചേരുന്ന ‘സീൻ’; സൂര്യയുടെ മാസ് പ്രകടനവുമായി കിടിലൻ ഗ്ലിംപ്സ് വീഡിയോ പ...

Save your stories

Sign in