ഡൽഹി: മഹാരാജാസ് കോളേജിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പങ്കെടുത്ത പരിപാടി അലങ്കോലപ്പെടുത്തിയ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ പ്രിൻസിപ്പൽ ഉടൻ നടപടി സ്വീകരിക്കണമെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് ആൻ സെബാസ്റ്റ്യൻ. പ്രതിഷേധം നടന്നിട്ടും കുറ്റക്കാരായ വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുക്കാൻ കോളേജ് അധികൃതർ തയ്യാറാകാത്തതിൽ ദുരൂഹതയുണ്ടെന്ന് അവർ ആരോപിച്ചു. ഡൽഹിയിൽ ജയ്ഹിന്ദ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു ആൻ സെബാസ്റ്റ്യൻ.
വിദ്യാർത്ഥികളുടെ പഠനജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ചടങ്ങ് തടസ്സപ്പെടുത്തിയ എസ്.എഫ്.ഐ പ്രവർത്തകർ മഹാരാജാസിലെ പൊതു വിദ്യാർത്ഥികളോട് പരസ്യമായി മാപ്പ് പറയണം. കോളേജ് പ്രിൻസിപ്പൽ നിഷ്പക്ഷമായി നിലപാടെടുത്ത് കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ തയ്യാറാകണമെന്നും ആൻ സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
മന്ത്രിയുടെ പരിപാടി അലങ്കോലപ്പെടുത്തിയ സംഭവം: SFI പ്രവർത്തകർ മാപ്പ് പറയണം, പ്രിന്‍സിപ്പല്‍ ശക്തമായ നടപടിയെടുക്കണമെന്ന് ആൻ സെബാസ്റ്റ്യൻ