Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ജെറ്റ് എഞ്ചിന്റെ കരുത്തിൽ റോക്കറ്റ് പോലൊരു കുതിപ്പ്; ഹാർലി ഡേവിഡ്സണിൽ വേറിട്ട പരീക്ഷണവുമായി യൂട്യൂബർമാർ

എഞ്ചിൻ സ്വിച്ച് ഓഫ് ചെയ്താലും ഫ്യുവൽ ലൈനുകളിൽ ബാക്കിയുള്ള ഇന്ധനം കത്തിത്തീരും വരെ ടർബൈൻ പ്രവർത്തിച്ചേക്കാം എന്നതും അപകട സാധ്യത

ജെറ്റ് എഞ്ചിന്റെ കരുത്തിൽ റോക്കറ്റ് പോലൊരു കുതിപ്പ്; ഹാർലി ഡേവിഡ്സണിൽ വേറിട്ട പരീക്ഷണവുമായി യൂട്യൂബർമാർ

വാഷിംഗ്ടൺ: ജെറ്റ് എഞ്ചിന്റെ കരുത്തിൽ അതിവേഗം കുതിക്കുന്ന കാറുകളും വിമാനങ്ങളും കണ്ടിട്ടുണ്ടെങ്കിലും ജെറ്റ് എഞ്ചിനിൽ ഓടുന്നൊരു ഹാർലി ഡേവിഡ്സൺ ബൈക്ക് അധികമാരും കണ്ടിരിക്കാനിടയില്ല. പരമ്പരാഗത എഞ്ചിനും ഗിയർബോക്സും ഒഴിവാക്കി രണ്ട് മൈക്രോ ജെറ്റ് ടർബൈനുകൾ ഘടിപ്പിച്ച് നിർമ്മിച്ച ഹാർലി ഡേവിഡ്സൺ ബൈക്കിന്റെ പരീക്ഷണ ഓട്ടമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രമുഖ യൂട്യൂബ് ചാനലായ 'ബൈക്‌സ് ആൻഡ് ബിയേർഡ്സിനു' വേണ്ടി 'വാർപ്ഡ്' (Warped) എന്ന യൂട്യൂബ് ചാനൽ ഉടമ മാറ്റാണ് ഈ വ്യത്യസ്തമായ എഞ്ചിനീയറിംഗ് പരീക്ഷണം നടത്തിയത്. പരീക്ഷണ ഓട്ടത്തിൽ ബൈക്ക് മണിക്കൂറിൽ 97 കിലോമീറ്റർ വേഗത കൈവരിച്ചു.

നന്നാക്കിയെടുക്കാൻ സാധിക്കാത്ത വിധം തകരാറിലായ ഒരു ഹാർലി ഡേവിഡ്സൺ ബൈക്ക് 'ബൈക്‌സ് ആൻഡ് ബിയേർഡ്സ്' ചാനലിന്റെ ഷോൺ കെർ ആണ് വാർപ്ഡ് ഗ്രൂപ്പിന് കൈമാറുന്നത്. എഞ്ചിൻ പണിതെടുക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെ ബൈക്കിന്റെ പിൻചക്രത്തിന് സമീപത്തായി 336 ന്യൂട്ടൺ ത്രസ്റ്റ് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള രണ്ട് മൈക്രോ ടർബൈനുകൾ ഇവർ ഘടിപ്പിക്കുകയായിരുന്നു. സാധാരണ മോട്ടോർ സൈക്കിളുകളിലേതുപോലെ ഗിയർബോക്‌സോ ചെയിനോ വഴി പിൻചക്രവുമായി ബന്ധിപ്പിക്കാതെ, ടർബൈനുകൾ പുറന്തള്ളുന്ന കരുത്തുറ്റ ഊർജ്ജത്തിന്റെ (ത്രസ്റ്റ്) സഹായത്തോടെയാണ് ഈ വാഹനം മുന്നോട്ട് കുതിക്കുന്നത്.

ഏകദേശം 400 മണിക്കൂറിലധികം സമയമെടുത്താണ് ഇവർ ഈ അപൂർവ്വ വാഹനം തയ്യാറാക്കിയത്. ടർബൈൻ മൗണ്ടുകളും സുരക്ഷാ കവചങ്ങളും നിർമ്മിക്കുക, പുതിയ ഫ്യുവൽ സിസ്റ്റം സജ്ജമാക്കുക, എഞ്ചിൻ നിയന്ത്രിക്കാനുള്ള ഇലക്ട്രോണിക് സംവിധാനങ്ങൾ ഒരുക്കുക എന്നിവയായിരുന്നു പ്രധാന വെല്ലുവിളികൾ. പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയെങ്കിലും ടർബൈനുകൾക്കുണ്ടാകുന്ന തകരാറുകളും സുരക്ഷാ പ്രശ്നങ്ങളും വലിയ വെല്ലുവിളിയാണെന്ന് നിർമ്മാതാക്കൾ സമ്മതിക്കുന്നു. എഞ്ചിൻ സ്വിച്ച് ഓഫ് ചെയ്താലും ഫ്യുവൽ ലൈനുകളിൽ ബാക്കിയുള്ള ഇന്ധനം കത്തിത്തീരും വരെ ടർബൈൻ പ്രവർത്തിച്ചേക്കാം എന്നതും അപകടസാധ്യത കൂട്ടുന്നു.

ഏകദേശം 159 കിലോഗ്രാം ഭാരമുള്ള ഈ ജെറ്റ് ഹാർലിക്ക് ഇതിലും ഉയർന്ന വേഗത കൈവരിക്കാനാകുമെന്നാണ് ഷോൺ കെറും സംഘവും അവകാശപ്പെടുന്നത്. സാധാരണ ബൈക്കുകളിലെ വൈബ്രേഷനോ ഗിയർ മാറ്റങ്ങളോ ഇല്ലാതെ തികച്ചും വ്യത്യസ്തവും സുഗമവുമായ ഡ്രൈവിംഗ് അനുഭവമാണ് ഈ ടർബൈൻ കുതിപ്പ് നൽകുന്നതെന്നും ഇവർ വ്യക്തമാക്കുന്നു.

Related articles

See all
Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Popular News

6-സ്പീഡ് ഗിയർബോക്‌സും TFT ഡിസ്‌പ്ലേയും; കരുത്തുറ്റ അപ്‌ഡേറ്റുകളോടെ പൾസർ N250 SS എത്തുമ്പോൾ

Popular News

പുതിയ ജീപ്പ് എസ്‌.യു.വി നിർമ്മിക്കാൻ ടാറ്റ മോട്ടോഴ്‌സും സ്റ്റെല്ലാന്റിസും കൈകോർക്കുന്നു; ന...

Popular News

ഹൈദരാബാദിലേക്ക് ചുവടുമാറ്റി റോയൽ എൻഫീൽഡിന്റെ 'ഫ്ലൈയിങ് ഫ്ലീ സി6'; വില 1.99 ലക്ഷം മുതൽ

Save your stories

Sign in