Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അട്ടപ്പാടിയില്‍ ശിശുമരണം തടയാൻ അടിയന്തര ആക്ഷൻ പ്ലാനുമായി ആരോഗ്യവകുപ്പ്; കോട്ടത്തറ സർക്കാർ ആശുപത്രി സന്ദര്‍ശിച്ച് മന്ത്രി കെ. മുരളീധരൻ

അട്ടപ്പാടി കോട്ടത്തറ സർക്കാർ താലൂക്ക് ആശുപത്രി സന്ദർശിച്ച ശേഷം മാധ്യമങ്ങളെ കണ്ട് ആരോഗ്യമന്ത്രി കെ. മുരളീധരന്‍. അട്ടപ്പാടി മേഖലയിലെ ശിശുമരണ നിരക്ക് വർദ്ധിക്കുന്നത് തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽ...

അട്ടപ്പാടിയില്‍ ശിശുമരണം തടയാൻ അടിയന്തര ആക്ഷൻ പ്ലാനുമായി ആരോഗ്യവകുപ്പ്; കോട്ടത്തറ സർക്കാർ ആശുപത്രി സന്ദര്‍ശിച്ച് മന്ത്രി കെ. മുരളീധരൻ
പാലക്കാട്: അട്ടപ്പാടി കോട്ടത്തറ സര്‍ക്കാര്‍ താലൂക്ക് ആശുപത്രി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കണ്ട് ആരോഗ്യമന്ത്രി കെ. മുരളീധരന്‍. അട്ടപ്പാടി മേഖലയിലെ ശിശുമരണ നിരക്ക് വര്‍ദ്ധിക്കുന്നത് തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി.

ഇതിന്റെ ഭാഗമായി കോട്ടത്തറ ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കാനും, അത്യാവശ്യമായി വേണ്ട ഡോക്ടര്‍മാരുടെ തസ്തികകളില്‍ ഉടന്‍ തന്നെ പുതിയ നിയമനങ്ങള്‍ നടത്താനും തീരുമാനമായിട്ടുണ്ട്. നിയമനങ്ങളില്‍ കോട്ടത്തറ ആശുപത്രിക്ക് പ്രത്യേക മുന്‍ഗണന നല്‍കുമെന്നും, ആശുപത്രിയില്‍ പുതിയ ബ്ലോക്ക് അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.

പ്രദേശത്തെ ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും പോഷകാഹാരങ്ങള്‍ കൃത്യമായി കഴിക്കാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇനി സാമ്പത്തിക സഹായം നേരിട്ട് നല്‍കുന്നതിന് പകരം, ഉപയോഗിക്കാന്‍ എളുപ്പമുള്ള 'റെഡി ടു ഈറ്റ്' (Ready to Eat) പോഷകാഹാരങ്ങള്‍ നേരിട്ട് ലഭ്യമാക്കാനാണ് സര്‍ക്കാരിന്റെ പദ്ധതിയെന്നും മന്ത്രി കെ. മുരളീധരന്‍ വ്യക്തമാക്കി.


Related articles

See all
Popular News

"വിനാശകാലെ വിപരീതബുദ്ധി", സ്ത്രീപീഡകർ എത്ര ഉന്നതരായാലും നടപടിയെടുക്കണം; സുരേഷ് ബാബുവിനെതിര...

Popular News

ഇ.എന്‍. സുരേഷ് ബാബുവിനെ മാറ്റിയതിന് പിന്നില്‍ അഭിഭാഷകയുടെ പരാതി; ഡിജിറ്റൽ തെളിവുകൾ കൈമാറി...

Popular News

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തിരുത്തൽ നടപടിയുമായി സിപിഎം; ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ...

Popular News

പാലക്കാട് സിപിഎമ്മിൽ പൊട്ടിത്തെറി; തോൽവിക്ക് കാരണം പിണറായിയും ഗോവിന്ദനുമെന്ന് രൂക്ഷ വിമർശന...

Save your stories

Sign in