Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ആര്‍ടിപിസിആര്‍ : പഴയ നിരക്ക് തന്നെ ഈടാക്കി സ്വകാര്യലാബുകള്‍ ; ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് വാദം

ആര്‍ടിപിസിആര്‍ : പഴയ നിരക്ക് തന്നെ ഈടാക്കി സ്വകാര്യലാബുകള്‍ ; ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് വാദം
കോട്ടയം : സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപയായി കുറച്ചെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടും നിരക്ക് കുറയ്ക്കാതെ സ്വകാര്യലാബുകള്‍. ഇതുസംബന്ധിച്ച ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ് ലാബുകാരുടെ പ്രതികരണം. കോട്ടയത്തെ ഡിഡിആര്‍സി ലാബിലാണ് പരിശോധനയ്ക്ക് 1700 രൂപ തന്നെ ഈടാക്കിയത്. അതേസമയം പരിശോധന നിരക്ക് 500 രൂപയായി കുറച്ചെന്ന് ഇന്നലെ ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പല സംസ്ഥാനങ്ങളും 400 രൂപയ്ക്ക് വരെ പരിശോധന നടത്തുമ്പോള്‍ കേരളത്തില്‍ 1700 രൂപ ഈടാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണുയർന്നത്.  പരിശോധന നിരക്ക് കുറയ്ക്കണമെന്ന് കെപിസിസി അടക്കം ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തില്‍ കെപിസിസിയെ പ്രതിനിധീകരിച്ച് ഡോ.ശൂരനാട് രാജശേഖരനാണ് ഈ ആവശ്യം ഉന്നയിച്ചത്. ആര്‍ടിപിസിആര്‍ നിരക്കുകൾ 1700 രൂപയിൽ നിന്നും കുറയ്ക്കണം എന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിക്ക്‌ വേണ്ടി അധ്യക്ഷന്‍ ഷാഫി പറമ്പിലും, ഉപാധ്യക്ഷന്‍ കെ.എസ് ശബരീനാഥനും ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജിയും നൽകിയിരുന്നു. കഴിഞ്ഞ വർഷം 2500 രൂപയാണ് സ്വകാര്യ ലാബുകൾ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഈടാക്കിയിരുന്നത്. സർക്കാർ 1500 രൂപയായി കുറച്ചപ്പോൾ സ്വകാര്യ ലാബുകളുടെ ഹർജിയുടെ വെളിച്ചത്തിൽ കോടതി 1700 രൂപ നിശ്ചയിച്ചു. ഇതിനെതിരെ സർക്കാർ അപ്പീൽ പോകാതെ 1700 രൂപ അംഗീകരിക്കുകയായിരുന്നു. 448 രൂപ മാത്രമാണ് യഥാർത്ഥ ചെലവെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് ഹർജി ഫയൽ ചെയ്തതിനു പിന്നാലെയാണ് സർക്കാർ നടപടി. എന്നാല്‍ ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ലാബുകളുമായുള്ള ഒത്തുകളിയാണ് ഇതിലൂടെ പൊളിഞ്ഞത്.

Related articles

See all
Popular News

കേരള സർവകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പ്: അനുബന്ധ കുറ്റപത്രം നൽകാൻ ക്രൈംബ്രാഞ്ച്; അനധിക...

Popular News

KSRTC സ്വകാര്യ ബസുകൾ വാടകയ്‌ക്കെടുക്കും; സമരം പിൻവലിച്ച് ബസുടമകള്‍, ഗതാഗത മന്ത്രിയുമായി നട...

Popular News

'ആധാർ കാർഡ് പരിശോധിച്ച ശേഷമേ മദ്യം നൽകാൻ പാടുള്ളു'; മദ്യം വാങ്ങാനുള്ള പ്രായം 23, ബാറുകള്‍ക...

Popular News

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തീവ്രശ്രമം; സർക്കാരിന് അലംഭാവമില്ലെന്ന് മന്ത്രി സണ്ണി ജോസഫ...

Save your stories

Sign in