Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ജനറല്‍ ആശുപത്രിയില്‍ ഓക്സിജന്‍ കിടക്കകള്‍ സജ്ജീകരിച്ച് റൈസ് അപ്പ് ഫോറം ചാരിറ്റബിള്‍ ട്രസ്റ്റ്

ജനറല്‍ ആശുപത്രിയില്‍ ഓക്സിജന്‍ കിടക്കകള്‍ സജ്ജീകരിച്ച് റൈസ് അപ്പ് ഫോറം ചാരിറ്റബിള്‍ ട്രസ്റ്റ്
തിരുവനന്തപുരം : ജനറല്‍ ആശുപത്രിയില്‍ ഓക്സിജന്‍ വാർഡ് സജ്ജീകരിച്ച് റൈസ് അപ്പ് ഫോറം ചാരിറ്റബിള്‍ ട്രസ്റ്റ്. ആശുപത്രിയിലെ 11 ാം വാർഡില്‍ 7 ലക്ഷത്തിലധികം  രൂപ ചിലവഴിച്ചാണ്    44 ഓക്സിജന്‍ കിടക്കകള്‍ സജ്ജീകരിച്ചത്. കൂടാതെ വാർഡിന്‍റെ പെയിന്‍റിംഗ് ജോലികളും റൈസ് അപ്പ് ഫോറം ഏറ്റെടുത്ത് പൂർത്തിയാക്കി. കൊവിഡ് രൂക്ഷമായി ഓക്സിജന്‍ കിടക്കകള്‍ക്ക് വേണ്ടി ജനങ്ങള്‍ നെട്ടോട്ടമോടിയ സാഹചര്യം ഇനി ഉണ്ടാകാതിരിക്കാനാണ് സാധാരണക്കാരന് ആശ്രയമാകുന്ന സർക്കാർ ആശുപത്രിയില്‍ ആധുനിക നിലവാരത്തിലുള്ള ഓക്സിജന്‍ കിടക്കള്‍ ഒരുക്കിയതെന്ന് റൈസ് അപ്പ് ഫോറം സെക്രട്ടറി ഡോ. അപർണ്ണ എം പറഞ്ഞു. കൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ റൈസ് അപ്പ് ഫോറം വോളന്‍റീർസ് സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ച് 'കൊവിഡ് വാർ റൂം' തുറക്കുകയും രാജ്യമെമ്പാടുമുള്ള നൂറ് കണക്കിന് രോഗബാധിതർക്ക് വേണ്ട സഹായങ്ങള്‍ എത്തിച്ച് നല്‍കുകയും ചെയ്തിരുന്നു. ശശി തരൂർ എംപി, പാർവതി തിരുവോത്ത്  ഉള്‍പ്പടെ  നിരവധി പേർ വാർ റൂം പ്രവർത്തനത്തില്‍ റൈസ് അപ്പ് ഫോറത്തിനൊപ്പം  അണിചേർന്നിരുന്നു. 2018 പ്രളയകാലത്ത് രൂപം കൊണ്ട  റൈസ് അപ്പ് ഫോറം സാമൂഹ്യവും പാരിസ്ഥികവുമായ മേഖലകളില്‍ പ്രവർത്തിച്ചു വരുന്ന. കൊവിഡ് പ്രതിസന്ധിയില്‍ പഠനോപകരണങ്ങളും ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യുന്നതിലും റൈസ് അപ് ഫോറം (http://www.riseupforum.org/) മുന്നിലുണ്ട്.

Related articles

See all
Popular News

'എം.ബി. രാജേഷ് തെറ്റിദ്ധരിപ്പിക്കുന്നു, മാപ്പ് പറയേണ്ടത് പൊതുസമൂഹത്തോട്': എം ലിജുവിന്റെ ഫേ...

Popular News

ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി തച്ചങ്കരി; ഹര്‍ജി ഇന്ന് ഹൈക്കോടതിയിൽ

Popular News

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

മൃതദേഹം ചാക്കിലാക്കി മറ്റൊരിടത്ത് മാറ്റാന്‍ ശ്രമിച്ചു; അഭിരാം കൊലക്കേസില്‍ ഞട്ടിക്കുന്ന കൂ...

Save your stories

Sign in