Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'എം.ബി. രാജേഷ് തെറ്റിദ്ധരിപ്പിക്കുന്നു, മാപ്പ് പറയേണ്ടത് പൊതുസമൂഹത്തോട്': എം ലിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മുന്‍ എക്‌സൈസ് മന്ത്രി എം.ബി. രാജേഷിന്റെ വാദങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി എക്‌സൈസ് മന്ത്രി എം. ലിജു. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന നിയമ ദുര്‍വ്യാഖ്യാനങ്ങളെയും അഴിമതികളെയും തുറന്നുകാട്ടുന്നതുമാണ് എം. ലിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഹോര്‍ട്ടി വൈന്‍ ലൈസന്‍സ്, എഫ്.എല്‍ 3 (FL 3) ബാര്‍ ലൈസന്‍സ് പുതുക്കലിന്റെ മറവില്‍ നടന്ന പുതിയ ലൈസന്‍സ് അനുവദിക്കല്‍, എയര്‍പോര്‍ട്ട് ട്രാന്‍സിറ്റ് ലോഞ്ച് ലൈസന്‍സ് (FL 7) തുടങ്ങിയ വിഷയങ്ങളില്‍ വസ്തുതകള്‍ മറച്ചുവെച്ച് പൊതുസമൂഹത്തെ കബളിപ്പിക്കാനാണ് എം.ബി. രാജേഷ് ശ്രമിക്കുന്നതെന്ന് മന്ത്രി ആരോപിക്കുന്നു. എല്‍.ഡി.എഫ് ഭരണകാലത്ത് വരുത്തിയ ചട്ടഭേദഗതികളുടെ ഗസറ്റ് വിജ്ഞാപനം പങ്കുവെച്ചുകൊണ്ടാണ് എം. ലിജു ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ നല്‍കുന്നു:

മുൻ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉയർത്തുന്ന ചില അവകാശവാദങ്ങളുണ്ട്. യാഥാർഥ്യം മറച്ചുപിടിച്ചും ചട്ടങ്ങളെപ്പോലും ദുർവ്യാഖ്യാനം ചെയ്തും രാജേഷ് നടത്തിയ പൊള്ളയായ വാദഗതികൾക്ക് കാരണമായ വിവാദങ്ങളുടെ തുടക്കം എവിടെനിന്നായിരുന്നുവെന്ന് ഒന്ന് ഓർമിപ്പിക്കാം.
15.5 ശതമാനം വരെ ആൽക്കഹോൾ വീര്യമുള്ള ഹോർട്ടി വൈൻ ഉത്പാദിപ്പിച്ച് ബേക്കറികളിലടക്കം വിൽപ്പന നടത്തുന്നതിനായി ഉത്തരവിറക്കിയത് ഏത് കാലത്താണെന്ന് രാജേഷ് ഒരിക്കലും മറക്കില്ലെന്ന് കരുതുന്നു. കേരളത്തിലാദ്യമായി ബേക്കറികളിലും സൂപ്പർ മാർക്കറ്റുകളിലും 15.5 ശതമാനം വീര്യമുള്ള ഹോർട്ടി വൈൻ വിൽക്കാനുള്ള ലൈസൻസ് നൽകാൻ എക്സൈസ് കമ്മീഷണർക്ക് അധികാരം നൽകിയപ്പോൾ രാജേഷായിരുന്നു എക്സൈസ് വകുപ്പ് മന്ത്രി. ഈ അധികാരം ഉപയോഗിച്ചാണ് കേരളത്തിലെ ബേക്കറികളിൽ 15.5 ശതമാനം വീര്യമുള്ള ഹോർട്ടി വൈൻ വിൽക്കാനുള്ള ലൈസൻസ് UDF ഭരണകാലത്ത് സർക്കാരുമായി ഒരു കൂടിയാലോചനയുമില്ലാതെ ഉദ്യോഗസ്ഥർ നൽകിയത്. അനുമതി നൽകുന്നതിന് കാരണക്കാരനായ ഉദ്യോഗസ്ഥനെ ആ സ്ഥാനത്തുനിന്ന് മാറ്റിനിർത്തുകയും ലൈസൻസ് സസ്പെൻഡ് ചെയ്യുകയുമുണ്ടായത് ഇവിടെ ഓർമ്മിപ്പിക്കുന്നു.
ഇനി, രാജേഷിന്റെ വാദങ്ങൾക്ക് ഓരോന്നിനും മറുപടി നൽകാം.
*****
1) രാജേഷിന്റെ വാദം-
ബാർ ലൈസൻസ് പുതുക്കാനുള്ള അധികാരം ഡെപ്യൂട്ടി കമ്മീഷണർമാർക്ക് നൽകുന്ന ചട്ടം LDF സർക്കാരല്ല കൊണ്ടുവന്നത്. കാലങ്ങളായി നിലനിൽക്കുന്ന നിയമമാണത്.
മറുപടി-
പുതുക്കലെന്നാൽ, നിലവിലുള്ള ബാർ ലൈസൻസ് ഓരോ വർഷവും പുതുക്കുന്ന നടപടിക്രമമാണ്. ഇങ്ങനെ കാലാവധി കഴിയുമ്പോൾ ബാർ ലൈസൻസുകൾ പുതുക്കിനൽകാനുള്ള അധികാരം ഡെപ്യൂട്ടി കമ്മീഷണർമാർക്ക് തന്നെയാണെന്നതിൽ ഒരു തർക്കവുമില്ല. ഇവിടെ നടന്നത് യഥാർത്ഥത്തിൽ പുതുക്കൽ തന്നെയാണോ?
അല്ല. പത്തോ പന്ത്രണ്ടോ വർഷം മുൻപ് നഷ്ടപ്പെട്ട ബാർ ലൈസൻസ്, ഒരു സുപ്രഭാതത്തിൽ വീണ്ടും ലഭിക്കുന്നതിനുള്ള അസാധാരണ സാഹചര്യമാണ് ഇവിടെയുണ്ടായത്. 2014 മാർച്ച്‌ 31 ന് ബാർ ലൈസൻസ് ഉണ്ടായിരുന്ന, എന്നാൽ പിന്നീട് ബിയർ- വൈൻ പാർലറുകളായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് എത്ര വർഷം കഴിഞ്ഞാലും അന്നുണ്ടായിരുന്ന ബാർ ലൈസൻസ് വീണ്ടും ലഭിക്കുന്നതിനെയാണ് രാജേഷ് ഇവിടെ 'പുതുക്കൽ' എന്ന് വിശേഷിപ്പിച്ചത്. 10 മാസം അടഞ്ഞുകിടന്നാൽ ഒരു ബാറിന് ലൈസൻസ് നഷ്ടപ്പെടുന്ന നിയമമുള്ളപ്പോഴാണ്, ലൈസൻസ് പുതുക്കലെന്ന് ദുർവ്യാഖ്യാനം ചെയ്ത് പുതിയ ബാർ ലൈസൻസ് നൽകാൻ പിണറായി സർക്കാർ തയ്യാറായത്. 10- 12 വർഷമായി ബിയർ- വൈൻ പാർലറായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് എളുപ്പത്തിൽ ബാർ ലൈസൻസ് നൽകാൻ രാജേഷിന്റെ മുൻഗാമികൾ നൽകിയ പേരാണ് ഈ 'പുതുക്കൽ'.
2014 ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഫൈവ് സ്റ്റാർ ക്ലാസിഫിക്കേഷനുള്ള ഹോട്ടലുകൾക്ക് മാത്രം ബാർ ലൈസൻസ് കൊടുക്കാൻ തീരുമാനിച്ചപ്പോൾ എഴുന്നൂറിൽപ്പരം ഹോട്ടലുകൾക്കാണ് സംസ്ഥാനത്ത് ബാർ ലൈസൻസ് നഷ്ടപ്പെട്ടത്. അന്ന് ബാർ ലൈസൻസ് നഷ്ടപ്പെട്ട് ബിയർ- വൈൻ പാർലറായി പ്രവർത്തനം തുടങ്ങിയ ഈ സ്ഥാപനങ്ങൾക്ക് വീണ്ടും ഒരപേക്ഷ നൽകിയാൽ നഷ്ടപ്പെട്ട ബാർ ലൈസൻസ് വീണ്ടും ലഭിക്കുമെന്ന ചട്ടഭേദഗതി ഉണ്ടായത് 2017 ജൂൺ 23 നാണ്. അന്ന് പിണറായി വിജയനായിരുന്നു കേരളത്തിന്റെ മുഖ്യമന്ത്രി.
ഭേദഗതിയുടെ മറ പിടിച്ച്, ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് ഇത്തരത്തിൽ പുതിയ ബാർ ലൈസൻസ് നൽകിയത് 410 ഹോട്ടലുകൾക്കാണ്. ഇതേ നിയമഭേദഗതി ഉപയോഗിച്ചുകൊണ്ട് രണ്ടാം എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താവട്ടെ, 78 ഹോട്ടലുകൾക്കും നൽകി. ഇങ്ങനെ 488 ബാർ ലൈസൻസുകളാണ് 10 വർഷം കൊണ്ട് നിയമ ഭേദഗതിയിലെ ഡെപ്യൂട്ടി കമ്മീഷണറുടെ അധികാരം ഉപയോഗിച്ച് ഇരു പിണറായി സർക്കാരുകളും നൽകിയത്.
2) രാജേഷിന്റെ വാദം-
2011 ജൂലൈയിൽ ഉമ്മൻചാണ്ടി സർക്കാർ വരുത്തിയ ഭേദഗതി പ്രകാരമാണ് FL 7 ലൈസൻസ് അഥവാ എയർപോർട്ട് ട്രാൻസിറ്റ് ലോഞ്ച് ലൈസൻസ് എന്നൊരു കാറ്റഗറി വന്നത്. ഈ ലൈസൻസ് നൽകുന്നതിനുള്ള അധികാരം എക്സൈസ് കമ്മീഷണർക്ക് നൽകിയതും ഉമ്മൻചാണ്ടി സർക്കാരാണ്.
മറുപടി-
FL 7 ലൈസൻസ് അഥവാ എയർപോർട്ട് ട്രാൻസിറ്റ് ലോഞ്ച് ലൈസൻസ് എന്നൊരു കാറ്റഗറി കൊണ്ടുവന്നതിലും അതിനുള്ള അധികാരം എക്സൈസ് കമ്മീഷണർക്ക് നൽകിയതിലും LDF സർക്കാരിന്റെയോ എം.ബി രാജേഷിന്റെയോ മേൽ ഒരാരോപണവും ഉന്നയിക്കാത്ത സ്ഥിതിക്ക് രാജേഷ് അസ്വസ്ഥനാവുകയും തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയും ചെയ്യുന്നത് എന്ത് മറച്ചുപിടിക്കാൻ വേണ്ടിയാണ്?
ഈ വർഷം ജൂൺ 22 നാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് എയർപോർട്ട് ട്രാൻസിറ്റ് ലോഞ്ച് ലൈസൻസ് (FL 7) എക്സൈസ് കമ്മീഷണർ അനുവദിച്ചത്. ഇക്കാര്യം സർക്കാരിനെ അറിയിച്ചിരുന്നില്ല. FL 7 ലൈസൻസിനായുള്ള മറ്റൊരു അപേക്ഷ കമ്മീഷണർ വകുപ്പിലേക്ക് അയക്കുകയും അതിൽ UDF സർക്കാരിന്റെ മദ്യനയം വരും വരെ തീരുമാനം എടുക്കരുതെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടും അപേക്ഷ നിരസിച്ചുള്ള നിർദേശമാണ് ഓഗസ്റ്റ് 4 ന് അഡീഷണൽ ചീഫ് സെക്രട്ടറി കമ്മീഷണർക്ക് നൽകിയത്. ഈ നിർദേശം നിലനിൽക്കേ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മറ്റൊരു FL 7 ലൈസൻസിന്റെ അപേക്ഷയിന്മേൽ ഒക്ടോബർ 12 ന് എക്സൈസ് കമ്മീഷണർ പ്രൊസീഡിങ്‌സ് പൂർത്തിയാക്കി. ഈ നടപടിവീഴ്ചയിൽ കമ്മീഷണറിൽ നിന്ന് അടിയന്തര റിപ്പോർട്ട്‌ ആവശ്യപ്പെട്ടു. തുടർന്ന് സർക്കാർ ഈ പ്രൊസീഡിങ്‌സ് സ്റ്റോപ്പ്‌ ചെയ്യുകയും ലൈസൻസ് നൽകരുതെന്ന നിർദേശം നൽകുകയും ചെയ്തു.
3) രാജേഷിന്റെ വാദം-
പുതിയ ബാർ ലൈസൻസ് കൊടുക്കുന്നതിൽ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയത് എൽ.ഡി.എഫ് സർക്കാരാണ്. ഈ സുതാര്യതയടക്കം എടുത്തു കളയണം എന്നാണോ മന്ത്രി ഉദ്ദേശിക്കുന്നത്?
മറുപടി-
ബാർ ലൈസൻസ് പുതുക്കലിന്റെ മറവിൽ ബിയർ- വൈൻ പാർലറിന് പുതിയ ബാർ ലൈസൻസ് നൽകുന്നതടക്കമുള്ള ദുരൂഹത നിറഞ്ഞ തീരുമാനങ്ങളായിരുന്നോ സുതാര്യത? സംസ്ഥാനത്താകെ മദ്യപ്പുഴയൊഴുക്കുന്നതിന് വേണ്ടി വ്യാപകമായി ബാറുകൾ അനുവദിച്ച നടപടിയിൽ എന്ത് സുതാര്യതയാണുള്ളത്? മുൻകാലങ്ങളിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടം സൃഷ്ടിക്കുന്ന സംഭവങ്ങൾ ഉണ്ടാകുമ്പോൾ ബാർ ലൈസൻസ് റദ്ദ് ചെയ്യാതെയും നടപടിയെടുക്കാതെയും മുന്നോട്ടുപോയതാണോ സുതാര്യത? ഇതിന്റെയൊക്കെ പരിണിതഫലമാണ് ഇന്ന് കേരളം അനുഭവിക്കുന്നത്. അവയൊക്കെ അടങ്ങുന്ന സിസ്റ്റം മാറ്റുക തന്നെ ചെയ്യും.
ആ മാറ്റത്തിന്റെ ആദ്യഘട്ടമായാണ് കേരളത്തിന് പരിചിതമല്ലാതിരുന്ന നടപടികളിലേക്ക് എക്സൈസ് വകുപ്പ് മന്ത്രിയെന്ന നിലയിൽ കടന്നത്. നെടുമ്പാശ്ശേരിയിൽ അപകടം ഉണ്ടാക്കിയ ചെറുപ്പക്കാരൻ മദ്യപിച്ച മൂന്നു ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയുണ്ടായി. അഴിമതി നടത്തി എന്ന വിവരത്തെത്തുടർന്ന് ഡെപ്യൂട്ടി കമ്മീഷണർ അടക്കമുള്ള ഉദ്യോഗസ്ഥരെ കോട്ടയത്ത് സസ്പെൻഡ് ചെയ്തു. സർക്കാർ നയത്തിന് വിരുദ്ധമായി തീരുമാനമെടുത്ത അബ്കാരി ഡെപ്യൂട്ടി കമ്മീഷണറെ ആ സ്ഥാനത്ത് നിന്ന് നീക്കുകയും രണ്ട് ഡെപ്യൂട്ടി കമ്മീഷണർമാരെ സസ്‌പെൻഡ് ചെയ്യുകയുമുണ്ടായി. ഇനി എക്സൈസ് വകുപ്പ് ഇറക്കുന്ന ഓരോ ഉത്തരവുകളും വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണമെന്ന കർശനമായ നിർദ്ദേശവും നൽകി. ഇതാണ് യഥാർത്ഥ സുതാര്യത. മുൻകാലങ്ങളിൽ രാജേഷിന് പരിചിതമല്ലാതിരുന്ന സുതാര്യത.
4) രാജേഷിന്റെ വാദം-
LDF സർക്കാരിന്റെ സിസ്റ്റം ആകെ തകരാറിലായിരുന്നു എന്ന് പറയുന്ന മന്ത്രി അന്ന് കൊടുത്ത ലൈസൻസുകളൊക്കെ റദ്ദാക്കാൻ തയ്യാറാണോ?
മറുപടി-
ലൈസൻസ് പുതുക്കൽ എന്ന് ദുർവ്യാഖ്യാനം ചെയ്ത് പുതിയ 488 ബാർ ലൈസൻസുകൾ അനുവദിച്ച് കൊടുത്ത 10 വർഷത്തെ സിസ്റ്റം തകരാറിൽത്തന്നെയായിരുന്നു. അതുകൊണ്ടാണ്, ഈ ബാർ ലൈസൻസുകൾ അനുവദിച്ചതിൽ കൃത്യമായ പരിശോധന നടത്തുമെന്ന് ഇതിനോടകം വ്യക്തമാക്കിയത്. അതിൽ ക്രമക്കേട് കണ്ടെത്തിയാൽ നടപടി ഉണ്ടാവുമെന്നതിൽ സംശയമില്ല. പുതുക്കലെന്ന വ്യാജേന പുതിയ ബാർ ലൈസൻസ് (FL 3) അനുവദിക്കാൻ ഡെപ്യൂട്ടി കമ്മീഷണർമാർക്കുള്ള അധികാരം എടുത്തുമാറ്റും.
ബിയർ- വൈൻ പാർലറുകളെ തരംമാറ്റി, വർഷങ്ങൾക്ക് മുൻപ് ബാർ ലൈസൻസ് നഷ്ടപ്പെട്ട സ്ഥാപനങ്ങൾക്ക്, ലൈസൻസ് കൊടുക്കുകയെന്ന വലിയ സാമൂഹിക പ്രതിബദ്ധതയുള്ള കാര്യങ്ങൾ 'പുതുക്കൽ' എന്ന വ്യാജന ഡെപ്യൂട്ടി കമ്മീഷണർമാർക്ക് നൽകി തന്റെ ഉത്തരവാദിത്തത്തിൽ നിന്ന് മനഃപൂർവം ഒഴിഞ്ഞുമാറിയത് ശരിയാണോയെന്ന് രാജേഷ് വ്യക്തമാക്കണം.
5) രാജേഷിന്റെ വാദം-
കള്ളം പറഞ്ഞതിന് മന്ത്രി മാപ്പ് പറയണം.
മറുപടി-
ഞാനല്ല, ദുർവ്യാഖ്യാനം ചമച്ചും ഉരുണ്ടുകളിച്ചും പൊതുസമൂഹത്തെ കബളിപ്പിച്ചും തന്റെ കാലത്തും തന്റെ പൂർവസൂരികളുടെ കാലത്തും നടത്തിയ ക്രമവിരുദ്ധമായ നടപടികളെ മറയ്ക്കാൻ ശ്രമിക്കുന്ന രാജേഷാണ് ഇവിടെ മാപ്പ് പറയേണ്ടത്. എന്നോടല്ല, പൊതുസമൂഹത്തോട്.
NB: 2017 ജൂൺ 23 ന് LDF സർക്കാർ നടത്തിയ ചട്ടഭേദഗതിയുമായി പുറത്തിറങ്ങിയ ഗസറ്റ് വിജ്ഞാപനത്തിന്റെ ആദ്യ പേജ് ഒപ്പം ചേർക്കുന്നു.

Related articles

See all
Popular News

ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി തച്ചങ്കരി; ഹര്‍ജി ഇന്ന് ഹൈക്കോടതിയിൽ

Popular News

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

മൃതദേഹം ചാക്കിലാക്കി മറ്റൊരിടത്ത് മാറ്റാന്‍ ശ്രമിച്ചു; അഭിരാം കൊലക്കേസില്‍ ഞട്ടിക്കുന്ന കൂ...

Popular News

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സ്വകാര്യ സര്‍വകലാശാലാ ബില്‍ അസാധുവായി; രാഷ്ട്രപതി ഒപ്പുവെച്ചു;...

Save your stories

Sign in