ന്യൂഡൽഹി: വരാനിരിക്കുന്ന ഇന്ത്യ - ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന്റെ വേദി ബി.സി.സി.ഐ മാറ്റിയതായി റിപ്പോർട്ട്. ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന ഒന്നാം ഏകദിന പോരാട്ടമാണ് ഇപ്പോൾ വിശാഖപട്ടണത്തെ എ.സി.എ - വി.ഡി.സി.എ സ്റ്റേഡിയത്തിലേക്ക് മാറ്റിയത്.
ഡിസംബർ 13, 16, 19 തീയതികളിലായാണ് 3 മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര നിശ്ചയിച്ചിരിക്കുന്നത്. നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയം നിലവിൽ അന്താരാഷ്ട്ര മത്സരങ്ങൾക്ക് സജ്ജമല്ലെന്ന് ഡൽഹി ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷൻ (DDCA) ബി.സി.സി.ഐയെ അറിയിക്കുകയായിരുന്നു. കൂടാതെ മത്സര നടത്തിപ്പിന് അനുയോജ്യമായ കാലാവസ്ഥയല്ല നിലവിൽ ഡൽഹിയിലുള്ളതെന്നും അസോസിയേഷൻ വ്യക്തമാക്കി.
ഇന്ത്യ - ശ്രീലങ്ക ഏകദിന പരമ്പര: ഒന്നാം മത്സരത്തിന്റെ വേദി മാറ്റിയതായി ബി.സി.സി.ഐ; മത്സരം വിശാഖപട്ടണത്തേക്ക്
ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെ നവീകരണ പ്രവർത്തനങ്ങളും പ്രതികൂല കാലാവസ്ഥയും കാരണം ഇന്ത്യ - ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന്റെ വേദി വിശാഖപട്ടണത്ത