ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന 'മായന്‍ ചാപ്റ്റര്‍ 1' എന്ന ചിത്രത്തിന്റെ പുതിയ ടീസര്‍ നല്‍കുന്ന ഉത്തരം ഇതാണ്: സമ്പത്തിലും പ്രൗഢിയിലും മുമ്പന്തിയില്‍ നില്‍ക്കുന്ന ചില കുടുംബങ്ങളില്‍ പൊതുവേ കാണപ്പെടുന്ന ഒരു കാര്യമുണ്ട്. ഇവരുടെയൊക്കെ തറവാടുകളുടെ അടിത്തട്ടില്‍ ആരും ഉപയോഗിക്കാതെ ഒരു മുറി ഒഴിച്ചിട്ടിട്ടുണ്ടാകും. പൂര്‍വ്വപിതാക്കള്‍ക്കു വേണ്ടിയാണ് ഇതൊഴിച്ചിട്ടിട്ടുള്ളത് എന്ന് പൊതുവേ പറയപ്പെടുന്നുണ്ടെങ്കിലും ഈ മുറിയുടെ യഥാര്‍ത്ഥ അവകാശി മറ്റൊരാളാണ്-കറുത്തച്ചന്‍. 'ഈ ദൈവത്തെക്കൊണ്ട് സാധിക്കുന്ന എല്ലാ കാര്യങ്ങളും കറുത്തച്ചനെക്കൊണ്ട് സാധിക്കും' എന്ന വരികളോടെയാണ് ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്.
ഒരു ടി.വി. ചാനലിലെ വാര്‍ത്താ അവതരണം പോലെയാണ് ഈ വിവരങ്ങള്‍ ടീസറിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ഒരു സിനിമയുടെ പ്രധാന ഉള്ളടക്കം ഇത്തരമൊരു പുതുമയോടെ അവതരിപ്പിച്ചത് ഏറെ കൗതുകം പകരുന്നു. ടീസറിലെ ഈ അറിയിപ്പുകള്‍ക്കൊപ്പം ഭീതിയും വയലന്‍സും നിറഞ്ഞ രംഗങ്ങളും ചിത്രത്തെ വ്യത്യസ്തമാക്കുന്നുണ്ട്. ഡിസംബര്‍ 3-ന് ചിത്രം പ്രദര്‍ശനത്തിനെത്തുന്നതിന്റെ ഭാഗമായിട്ടാണ് പ്രൊമോഷന്റെ ഭാഗമായി ഈ ടീസര്‍ പുറത്തുവിട്ടത്.
'കളങ്കാവല്‍' എന്ന തന്റെ ആദ്യ ചിത്രത്തിലൂടെത്തന്നെ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ച സംവിധായകനാണ് ജിതിന്‍ കെ. ജോസ്. മമ്മൂട്ടി എന്ന നടന്റെ മുന്‍വിധികളെ തകിടം മറിച്ചുകൊണ്ടുള്ള ഒരു സമീപനമാണ് ആ ചിത്രത്തിലൂടെ അദ്ദേഹം സ്വീകരിച്ചത്. ആ പുതുമയും വ്യത്യസ്തവുമായ ശൈലി ഈ ചിത്രത്തിലും പ്രതീക്ഷിക്കാം. 'ഓര്‍ഡിനറി', 'അനാര്‍ക്കലി' തുടങ്ങിയ മികച്ച ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മാജിക് മൂവീസിന്റെ ബാനറില്‍ രാജീവ് ഗോവിന്ദനാണ് 'മായന്‍' നിര്‍മ്മിക്കുന്നത്.
ദുരൂഹതകളും വിപരീത ആചാരങ്ങളുമൊക്കെ നിലനില്‍ക്കുന്ന ഒരു മേഖലയിലേക്കാണ് ജിതിന്‍ കെ. ജോസ് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത്. നമ്മുടെ സമൂഹത്തിന്റെ വിശ്വാസങ്ങളെയും ആചാരങ്ങളെയും മാറ്റിമറിക്കാന്‍ പോരുന്നതാണ് 'മായന്‍ ചാപ്റ്റര്‍ 1' എന്നുതന്നെ പറയാം. പുരാതനമായ ക്രിസ്ത്യന്‍ തറവാടുകളില്‍ നിലനിന്നിരുന്നു എന്നു പറയപ്പെടുന്ന 'കറുത്തച്ചനൂട്ട്' എന്ന ദുര്‍മന്ത്രവാദവും ഈ ചിത്രത്തിന്റെ പ്രമേയത്തിലെ പ്രധാന ഘടകമാണെന്ന് പറയപ്പെടുന്നു. ആക്ഷനും വയലന്‍സും ഇമോഷണല്‍ ഡ്രാമകളും ദുരൂഹതകളുമെല്ലാം കോര്‍ത്തിണക്കിയ ഒരു ക്ലീന്‍ എന്റര്‍ടൈനര്‍ ആയിരിക്കും ഈ ചിത്രം.
ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ നൈലാ ഉഷ, വിജയ് ബാബു, അര്‍ഷാ ബൈജു, നിരഞ്ജന അനൂപ്, ജിബിന്‍ ഗോപിനാഥ്, മുബിന്‍ എം. റാഫി, വൈഷ്ണവി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ റാഫിയും സംവിധായകന്‍ ജിതിന്‍ കെ. ജോസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം - മുജീബ് മജീദ്. ഛായാഗ്രഹണം-ഫൈസല്‍ അലി .
എഡിറ്റിംഗ്- പ്രവീണ്‍ കുമാര്‍.
എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍- രോഹിത് . ആര്‍ .നായര്‍.
കലാ സംവിധാനം- സുനില്‍ ദാസ്
മേക്കപ്പ് - അമല്‍ ചന്ദന്‍.
കോസ്റ്റ്യും ഡിസൈന്‍- സമീരാ സനീഷ്
സ്റ്റില്‍സ്- സിനറ്റ് സേവ്യര്‍ .
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- വി ബോസ്. പ്രൊഡക്ഷന്‍ മാനേജര്‍ - പീറ്റര്‍ അര്‍ത്തുങ്കല്‍ .
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടിവ് എബി ബെന്നി .
പ്രൊഡക്ഷന്‍, കിരണ്‍ കാന്ത്.
കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍.
പിആര്‍ഒ- വാഴൂര്‍ ജോസ് .
കറുത്തച്ചന്റെയും ദുരൂഹ തറവാടുകളുടെയും കഥയുമായി ജയസൂര്യയുടെ 'മായന്‍'; ടീസര്‍ പുറത്ത്
ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത് ജയസൂര്യ നായകനാകുന്ന 'മായൻ ചാപ്റ്റർ 1' സിനിമയുടെ കൗതുകംണർണ ടീസർ പുറത്തിറങ്ങി.