"വിദ്യാർത്ഥികളുടെ ഏത് ആവശ്യമാണ് ഹനിക്കപ്പെട്ടത്? പാർട്ടി അപചയം മറക്കാൻ വിദ്യാർത്ഥികളെ കരുവാക്കരുത്"; എസ്.എഫ്.ഐ സമരത്തിൽ സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എഫ്.ഐ നടത്തുന്ന സമരങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സ്വന്തം പാർട്ടിയിലുള്ള ആഭ്യന്തര അപചയങ്ങളും പ്രശ്നങ്ങളും മറച്ചുവെക്കാനായി വിദ്യാർത്ഥികളെ കരുവാക്കരുതെന്ന് അദ്ദേഹം സിപിഎം നേതൃത്വത്തോട് ആവശ്യപ്പെട്ടു. പുതിയ സർക്കാർ അധികാരത്തിൽ വന്നിട്ട് വെറും 100 ദിവസമേ ആയിട്ടുള്ളൂ എന്നും ഇത്രയും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ എന്ത് വലിയ അടിയന്തര സാഹചര്യമുണ്ടാകുമ്പോഴാണ് ഇത്തരം ശക്തമായ സമരങ്ങളുമായി തെരുവിലിറങ്ങുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
"വിദ്യാർത്ഥികളുടെ ഏത് ന്യായമായ ആവശ്യമാണ് ഇവിടെ ഹനിക്കപ്പെട്ടിട്ടുള്ളത്? പ്രതിപക്ഷം അല്പം ക്ഷമ കാണിക്കാൻ തയ്യാറാകണം," ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
സമരക്കാർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗത്തിൽ മലിനജലം ഉപയോഗിച്ചെന്ന പ്രതിപക്ഷ ആരോപണം അദ്ദേഹം പൂർണ്ണമായും തള്ളി. ഇത് പോലീസിനെ അപകീർത്തിപ്പെടുത്താനുള്ള വ്യാജ പ്രചാരണം മാത്രമാണ്. പോലീസിന് നേരെ ആക്രമണങ്ങളും ആക്രോശങ്ങളും ഉണ്ടാകുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന നിയമപരമായ നടപടികൾ മാത്രമാണ് അവിടെ സംഭവിച്ചത്. കഴിഞ്ഞ 10 വർഷമായി ജലപീരങ്കിക്ക് ഉപയോഗിക്കുന്ന അതേ സ്രോതസ്സിലെ വെള്ളം തന്നെയാണ് ഇപ്പോഴും ഉപയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.