Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'റാലിക്കൊപ്പം ഷോപ്പിങ്ങും ആകാം'; ഡൽഹിയിലെ ചെറുകിട വ്യാപാരികളെ പിന്തുണയ്ക്കാൻ ആഹ്വാനവുമായി രാഹുൽ ഗാന്ധി

'റാലിക്കൊപ്പം ഷോപ്പിങ്ങും ആകാം'; ഡൽഹിയിലെ ചെറുകിട വ്യാപാരികളെ പിന്തുണയ്ക്കാൻ ആഹ്വാനവുമായി രാഹുൽ ഗാന്ധി
ഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്‍ഡ്യ സഖ്യത്തിന്റെ നേതൃത്വത്തില്‍ ഇന്ന് നടക്കുന്ന ദില്ലി ചലോ മാര്‍ച്ചില്‍ പങ്കെടുക്കുന്നവരോട് ഷോപ്പിങ് ചെയ്യാന്‍ ആഹ്വാനവുമായി രാഹുല്‍ ഗാന്ധി. ഇത് ഉത്സവകാലമാണെന്നും പ്രതിഷേധത്തിന് എത്തുന്നവര്‍ രാംലീലയുടെ പരിസരത്തു നിന്ന് സാധനങ്ങള്‍ വാങ്ങുന്നത് പ്രാദേശിക കച്ചവടക്കാര്‍ക്ക് സഹായമാകുമെന്നും രാഹുല്‍ പറഞ്ഞു.

ദീപാവലി, ഛഠ്, ഭായ്ദൂജ് തുടങ്ങിയ ആഘോഷങ്ങള്‍ നടക്കുന്ന ഉത്സവകാലമായതിനാല്‍, പ്രതിഷേധത്തിലും റാലിയിലും പങ്കെടുക്കുന്നതിനൊപ്പം ഡല്‍ഹിയിലെ പ്രാദേശിക കടകളില്‍ നിന്ന് ചെറിയ തോതിലെങ്കിലും സാധനങ്ങള്‍ വാങ്ങാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. റാലി മൂലം കച്ചവട മേഖല തകരുമെന്ന തരത്തിലുള്ള ബി.ജെ.പിയുടെ പ്രചാരണങ്ങള്‍ തള്ളിയ രാഹുല്‍ ഗാന്ധി, വ്യാപാരികള്‍ക്ക് ഈ റാലി കാരണം യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് വ്യക്തമാക്കി. ബി.ജെ.പിയുടെ തെറ്റായ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ ഭയമാണെന്നും അദ്ദേഹം ആരോപിച്ചു.

പ്രതിഷേധ മാര്‍ച്ചും റാലിയും നടക്കുന്നതിനൊപ്പം തന്നെ ലക്ഷക്കണക്കിന് ആളുകള്‍ ഡല്‍ഹിയിലെ ചെറുകിട വ്യാപാരികളുടെ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമെന്നും, ജനാധിപത്യ പോരാട്ടത്തിനൊപ്പം പ്രാദേശിക വ്യാപാരികളെയും പിന്തുണയ്ക്കുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.


Related articles

See all
Popular News

ജനാധിപത്യം സംരക്ഷിക്കാൻ 'ജനകീയ കുറ്റവിചാരണ'; ഇന്ത്യ സഖ്യത്തിന്റെ രണ്ടാംഘട്ട പ്രതിഷേധത്തിന്...

Popular News

"വോട്ടവകാശം ജീവിക്കാനുള്ള അവകാശം"; ഡൽഹിയിലെ എസ്.ഐ.ആർ ക്യാമ്പിൽ അപ്രതീക്ഷിത സന്ദർശനവുമായി ര...

Popular News

ഡല്‍ഹി പ്രതിഷേധം; സമാധാന ബോണ്ടിനെതിരായ നേഹയുടെ ഹര്‍ജി തള്ളി ഹൈക്കോടതി

Popular News

അശുതോഷിനും സൗരവ് ദാസിനും ജാമ്യമില്ല; സിജെപി നേതാക്കൾ 2 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ തുട...

Save your stories

Sign in