Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കളെയും അറസ്റ്റ് ചെയ്ത നടപടി പ്രതിഷേധാര്‍ഹം: സണ്ണി ജോസഫ്

ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യതയും പൗരന്മാരുടെ പരമാധികാര വോട്ടവകാശവും സംരക്ഷിക്കേണ്ടത് രാജ്യത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്.

രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കളെയും അറസ്റ്റ് ചെയ്ത നടപടി പ്രതിഷേധാര്‍ഹം: സണ്ണി ജോസഫ്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും ജനാധിപത്യവിരുദ്ധ നടപടികള്‍ക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ ബലമായി അറസ്റ്റ് ചെയ്ത നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വോട്ടവകാശം സംരക്ഷിക്കുന്നതിനായി ധര്‍മ്മസമരത്തിന് നേതൃത്വം നല്‍കിയ നേതാക്കളെ അറസ്റ്റ് ചെയ്തതിലൂടെ കേന്ദ്ര ഭരണകൂടം തങ്ങളുടെ ജനാധിപത്യവിരുദ്ധ മുഖമാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയുടെ പേരില്‍ കോടിക്കണക്കിന് ജനങ്ങളുടെ വോട്ടവകാശം അകാരണമായി ഇല്ലാതാക്കി എന്നത് വ്യക്തമായ വസ്തുതയാണ്. ജനാധിപത്യത്തിന്റെ അടിത്തറയായ വോട്ടവകാശത്തെ കശാപ്പ് ചെയ്യുന്ന നിലപാടുകളാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് ഉണ്ടാകുന്നത്. ഇത്തരത്തില്‍ നിഷ്പക്ഷത കൈവിട്ട് പ്രവര്‍ത്തിക്കുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ആ സ്ഥാനത്ത് തുടരാന്‍ അല്പം പോലും യോഗ്യനല്ലെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഭൂരിപക്ഷം അംഗങ്ങളുടെയും ന്യായമായ തീരുമാനങ്ങളെയും നിര്‍ദേശങ്ങളെയും മറികടന്നുകൊണ്ടാണ് നിരവധി പൗരന്മാരെ വോട്ടര്‍പട്ടികയില്‍ നിന്ന് ബോധപൂര്‍വം ഒഴിവാക്കിയതെന്ന ആരോപണം അത്യന്തം ഗൗരവമുള്ളതാണ്. തങ്ങളുടെ നടപടികള്‍ക്ക് ന്യായീകരണമായി സുപ്രീം കോടതിയുടെ ഉത്തരവുണ്ടെന്ന തെറ്റായ വാദം പോലും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഭാഗത്തുനിന്ന് ഉയര്‍ന്നത് രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യതയെ പൂര്‍ണ്ണമായും ചോദ്യം ചെയ്യുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യതയും പൗരന്മാരുടെ പരമാധികാര വോട്ടവകാശവും സംരക്ഷിക്കേണ്ടത് രാജ്യത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്. അതിനാല്‍ തന്നെ ജനാധിപത്യവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി ചുമതലയില്‍ നിന്ന് നീക്കം ചെയ്യേണ്ടതുണ്ടെന്ന് കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.

ദേശീയ നേതാക്കളുടെ അനീതിക്കെതിരായ അറസ്റ്റില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 7 ബുധനാഴ്ച വൈകുന്നേരം കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കും. ജനാധിപത്യത്തെയും വോട്ടവകാശത്തെയും സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തില്‍ പാര്‍ട്ടി വ്യത്യാസമില്ലാതെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പങ്കാളികളാകണമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

Related articles

See all
Popular News

രാഹുലിന്റെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യത്തോടുള്ള വെല്ലുവിളി; തിരഞ്ഞെടുപ്പ് കമ്മീഷ...

Popular News

ആര്‍ത്തവദിനങ്ങളിലെ യാത്രാദുരിതത്തിന് വിട: കെ.എസ്.ആര്‍.ടി.സിയുടെ മാതൃകാപരമായ മുന്നേറ്റം; 'W...

Popular News

ശബരിമല സന്നിധാനത്തെ മുറി ബുക്കിംഗ് പൂർണ്ണമായും ഓൺലൈനിലേക്ക്; ദിവസവും 400 മുറികൾ ലഭ്യമാകും

Popular News

മെസിയുടെ പേരിലെ തട്ടിപ്പ്: മുന്‍ കായികമന്ത്രി വി. അബ്ദുറഹ്‌മാനും ഉദ്യോഗസ്ഥര്‍ക്കുമെതിരെ അ...

Save your stories

Sign in