വയോജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പുതിയ നിയമം കൊണ്ടുവരുമെന്നും മാതാപിതാക്കളുടെ സ്വത്ത് കൈക്കലാക്കിയ ശേഷം അവരെ തെരുവിൽ ഉപേക്ഷിക്കുന്ന മക്കൾക്ക് കർശന ശിക്ഷ നൽകുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.
പുതിയ നിയമം നിലവിൽ വന്നാൽ ഇത്തരം കുറ്റങ്ങൾക്ക് മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും, ഇനിയൊരു വയോജനവും തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികൾക്കായി ലുലു ഗ്രൂപ്പ് നിർമ്മിച്ച് നൽകിയ 'പിതൃഭവന'ത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു വി.ഡി. സതീശൻ.
സ്വത്ത് കൈക്കലാക്കി മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കൾക്ക് കനത്ത ശിക്ഷ; പുതിയ നിയമം വരുമെന്ന് മുഖ്യമന്ത്രി