ഖത്തറില്‍ ഇനി സന്ദര്‍ശകര്‍ക്കും താമസ വീസയുള്ള പ്രവാസികള്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധം
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
April 13, 2021
1 min read
•
Updated: June 03, 2026
ദോഹ : ഖത്തറില്‍ പ്രവാസി താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി. ഇതുസംബന്ധിച്ച കരട് നിയമത്തിന് ശൂറ കൗണ്‍സിലിന്‍റെ അംഗീകാരം നല്‍കി. ശുപാര്‍ശകളോടെ ഈ കരട് നിയമം, മന്ത്രിസഭയ്ക്ക് കൈമാറി.
ഖത്തറിലേക്ക് എത്തുന്ന സന്ദര്‍ശകര്‍ക്കും, രാജ്യത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ക്കും, അടിസ്ഥാന ആരോഗ്യ പരിരക്ഷ സേവനങ്ങള്‍ ഉറപ്പാക്കുന്നതാണ് , ഈ നിര്‍ബന്ധിത ഹെല്‍ത്ത് ഇന്‍ഷുറന്‍സ്. കരട് നിയമത്തിന്മേല്‍ കൗണ്‍സിലിന്‍റെ പബ്ലിക് സര്‍വീസസ് ആന്‍ഡ് യൂട്ടിലിറ്റീസ് കമ്മിറ്റിയുടെ വിശദമായ റിപ്പോര്‍ട്ട് വിലയിരുത്തിയ ശേഷമാണ് അംഗീകാരം നല്‍കിയത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10