ഇന്ത്യ ഇപ്പോഴും കൊവിഡ് അപകട സാധ്യതയുള്ള രാജ്യമെന്ന് ഖത്തര്‍
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
November 13, 2020
1 min read
•
Updated: June 03, 2026
ദോഹ : കൊവിഡ് അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പുതുക്കിയ പട്ടിക, ഖത്തര്‍, പുറത്തുവിട്ടു. എന്നാല്‍, പുതുക്കിയ പട്ടികയിലും ഇന്ത്യ ഉള്‍പ്പെട്ടിട്ടില്ല. ഇതോടെ, ഇന്ത്യയില്‍ കൊവിഡ് അപകട സാധ്യത കൂടുതലെന്ന് ഖത്തര്‍ പൊതു ജനാരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നേരത്തെ പട്ടികയില്‍ ഉണ്ടായിരുന്ന 26 രാജ്യങ്ങളെ ഒഴിവാക്കിയാണ് പുതിയ പട്ടിക പുറത്തിറക്കിയത്. പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളും ഈ പട്ടികയില്‍ ഇടം നേടിയിട്ടില്ല.
49 രാജ്യങ്ങളുടെ പേര് ഉള്‍പ്പെടുത്തിയ മുന്‍ പട്ടികയ്ക്ക് പകരം 23 രാജ്യങ്ങള്‍ മാത്രമുള്ള പുതിയ പട്ടികയാണ് ഖത്തര്‍ പ്രസിദ്ധീകരിച്ചത്. കൊവിഡ് ഭീഷണി കുറഞ്ഞ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ വിമാനത്താവളത്തിലെത്തുമ്പോള്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണം. ഒരാഴ്ച ഹോം ക്വാറന്റീനില്‍ കഴിയാമെന്ന് ഉറപ്പു നല്‍കുന്ന സാക്ഷ്യപത്രത്തില്‍ ഒപ്പുവെക്കുകയും വേണം. ഈ സമയം യാത്രക്കാരന്റെ ഇഹ്തിറാസ് ആപ്പിലെ നിറം മഞ്ഞ ആയിരിക്കും. ഒരാഴ്ച ക്വാറന്റീനില്‍ കഴിഞ്ഞ ശേഷം വീണ്ടും കൊവിഡ് പരിശോധന നടത്തണം. ഫലം നെഗറ്റീവാണെങ്കില്‍ ഇഹ്തിറാസ് ആപ്പില്‍ പച്ച നിറം തെളിയും. ഇതോടെ ക്വാറന്റീന്‍ അവസാനിപ്പിക്കാം. ഫലം പോസിറ്റീവായാല്‍ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റുന്നതാണ് ഖത്തറിലെ സംവിധാനം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10