Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഫ്രാന്‍സിസ് മാർപ്പാപ്പയുടെ ആരോഗ്യ നില മോശം...മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത്

ഫ്രാന്‍സിസ് മാർപ്പാപ്പയുടെ ആരോഗ്യ നില മോശം...മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത്
ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്നാണ് വത്തിക്കാനിൽ നിന്നുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകൾ  . മാർപ്പാപ്പയ്ക്ക് ശ്വാസകോശത്തിൽ കടുത്ത അണുബാധയാണ് സംഭവിച്ചതെന്നും അതുമൂലം ഗുരുതരമായ ശ്വാസതടസം അനുഭവപ്പെടുന്നുവെന്നും വൈദ്യസംഘം അറിയിച്ചു. ഇതിന്‍റെ ഫലമായി അദ്ദേഹത്തിന് ഇടവിട്ട് ഓക്സിജൻ ചികിത്സ നൽകേണ്ടി വന്നിരിക്കുകയാണ്. മുന്‍പ് തന്നെ ഇരുവശത്തും ന്യുമോണിയ ബാധിച്ചതായി റിപ്പോർട്ടുകള്‍ വന്നിരുന്നു. ഈ രോഗസ്ഥിതിയെ നിയന്ത്രിക്കാൻ ആന്‍റിബയോട്ടിക് ചികിത്സ തുടരുകയാണ്. കൂടാതെ, മാർപ്പാപ്പയുടെ രക്തത്തിൽ പ്ലേറ്റ്ലിറ്റുകളുടെ തോത് കുറയുകയാണെന്ന് പരിശോധനകളിൽ വ്യക്തമായിട്ടുണ്ട്. ഇത് രക്തം നൽകേണ്ട അവസ്ഥയിലേക്ക് നയിക്കുമോ എന്നതിൽ ഡോക്ടർമാർ നിരീക്ഷണം തുടരുകയാണ്. ഫ്രാൻസിസ് മാർപ്പാപ്പയെ ഈ മാസം 14നാണ് ബ്രോങ്കൈറ്റിസ് മൂലമുള്ള ശ്വാസതടസ പ്രശ്നങ്ങൾ കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ നിരീക്ഷണത്തിൽ തുടരുന്ന അദ്ദേഹത്തിന്‍റെ നില വഷളായതോടെ വത്തിക്കാൻ അതീവ ജാഗ്രത പുലർത്തുകയാണ്. അദ്ദേഹത്തിന്‍റെ ജീവന് വേണ്ടി പ്രാർത്ഥനകളുമായി കഴിയുകയാണ് വിശ്വാസികള്‍.

Related articles

See all
Popular News

യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിന് തുടക്കം; ട്രംപിന്റെ ഭരണനേട്ടങ്ങൾ വിലയിരുത്തുന്ന നിർണ്ണായക...

Popular News

ചരിത്രത്തിലാദ്യം: യു.എസ് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി ലിയോ പതിനാലാമൻ മാർപാപ്പ

Popular News

ഭൂമിയിലെ ചൂട് ഇനിയും കൂടും; സമുദ്രങ്ങളുടെ കാർബൺ ആഗിരണ ശേഷിയിൽ 6 ശതമാനത്തിന്റെ കുറവെന്ന് യു...

Popular News

ഇസ്രായേൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു; നെതന്യാഹു സഖ്യത്തിന് 55 സീറ്റുകളിൽ ലീഡ്, ആഘോഷങ്ങൾക്ക്...

Save your stories

Sign in