എറണാകുളം പൂതൃക്ക പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റി ഒറ്റയ്ക്ക് മത്സരിക്കുന്നു. പോസ്റ്ററുകളില്‍ ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥി എന്ന് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ബിജെപി പ്രവര്‍ത്തകരെ ബോധപൂര്‍വ്വം ഒഴിവാക്കിയതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ബിജെപി കൂട്ടുകെട്ടിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളെത്തുടര്‍ന്ന് മുമ്പ് ഭരണം നഷ്ടപ്പെട്ട പഞ്ചായത്താണ് പൂതൃക്ക. അന്നത്തെ പ്രസിഡന്റായിരുന്ന പൂജാ ജോമോന്‍ രാജിവെച്ച ഒഴിവിലേക്കാണ് നിലവില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ബിജെപി ബന്ധം പരസ്യമാക്കുന്നത് തെരഞ്ഞെടുപ്പില്‍ വോട്ടുകുറയാന്‍ കാരണമാകുമെന്ന വിലയിരുത്തലിലാണ് ട്വന്റി ട്വന്റി ഇത്തവണ ഒറ്റയ്ക്ക് മത്സരിക്കുന്നതെന്നാണ് വിലയിരുത്തല്‍. മുന്‍പ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റി - എന്‍ഡിഎ സംയുക്ത സ്ഥാനാര്‍ത്ഥി എന്ന നിലയിലുള്ള പോസ്റ്ററുകളാണ് ഉപയോഗിച്ചിരുന്നത്.