Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പൂപ്പാറ കയ്യേറ്റം: പന്നിയാര്‍ പുഴയുടെ പുറമ്പോക്ക് ഭൂമിയിലെ കെട്ടിടങ്ങളും വീടുകളും പൊളിച്ചുതുടങ്ങി

പൂപ്പാറ കയ്യേറ്റം: പന്നിയാര്‍ പുഴയുടെ പുറമ്പോക്ക് ഭൂമിയിലെ കെട്ടിടങ്ങളും വീടുകളും പൊളിച്ചുതുടങ്ങി



ഇടുക്കി പൂപ്പാറയില്‍ പന്നിയാര്‍ പുഴ കയ്യേറി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ ഒഴിപ്പിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കി ജില്ലാ ഭരണകൂടം. കോടതി ഉത്തരവിനെത്തുടര്‍ന്ന് നടപ്പിലാക്കുന്ന ഒഴിപ്പിക്കലില്‍ 88 കെട്ടിടങ്ങളാണ് പൊളിച്ചു നീക്കുന്നത്. ഇതില്‍ ഒരു വിഭാഗം ഉടമകള്‍ തന്നെ പൊളിച്ചു തുടങ്ങിയപ്പോള്‍, ബാക്കിയുള്ളവ റവന്യു വകുപ്പ് നീക്കം ചെയ്യും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

പന്നിയാര്‍ പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തി നിര്‍മ്മിച്ച അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും കര്‍ശന ഉത്തരവ് വന്നതോടെയാണ് നടപടി. ആകെ പൊളിച്ചു നീക്കേണ്ട 88 കെട്ടിടങ്ങളില്‍ 56 എണ്ണം ഉടമകള്‍ തന്നെ സ്വയം പൊളിച്ചു നീക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പലയിടത്തും പൊളിക്കല്‍ ആരംഭിച്ചു. ശേഷിക്കുന്ന കെട്ടിടങ്ങള്‍ റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ പൊളിച്ചു നീക്കും.

2024-ല്‍ മൂന്ന് ആരാധനാലയങ്ങള്‍ ഉള്‍പ്പെടെയുള്ള 56 കെട്ടിടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഇതിനെതിരെ ഉടമകള്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി. ഫെബ്രുവരി മാസത്തില്‍ തന്നെ ഇവിടെ താമസിക്കുന്ന കുടുംബങ്ങളോട് ഒഴിയാന്‍ പഞ്ചായത്ത് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഭൂരിഭാഗം പേരും തയ്യാറായിരുന്നില്ല. കഴിഞ്ഞ ദിവസം 24 മണിക്കൂര്‍ സാവകാശം നല്‍കി വീണ്ടും നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ജില്ലാ ഭരണകൂടം നടപടികളിലേക്ക് കടന്നത്.

ഒഴിപ്പിക്കലിനോട് അനുബന്ധിച്ച് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ശാന്തന്‍പാറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വന്‍ പോലീസ് സന്നാഹമാണ് പൂപ്പാറയില്‍ ക്യാമ്പ് ചെയ്യുന്നത്. ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വരും ദിവസങ്ങളിലും കര്‍ശന നിരീക്ഷണം തുടരും.

Related articles

See all
Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Popular News

"അന്നം മുടക്കിയെന്ന് പറഞ്ഞവരുടെ കരണത്തടി ജനുവരിയിലറിയാം"; ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൺ...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Popular News

ബില്ലിന്റെ പേരില്‍ തര്‍ക്കം; റാന്നിയില്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച മുന്‍ എം.എല്‍.എയു...

Save your stories

Sign in