കണ്ണൂർ : ഇ ബുൾജെറ്റ് സഹോദരങ്ങൾക്ക് മയക്കുമരുന്ന് ബന്ധം സംശയിച്ച് പൊലീസ്. മയക്കുമരുന്ന് കടത്തിൽ പ്രതികൾക്ക് പങ്കുണ്ടോയെന്നു പരിശോധിക്കണം. പ്രതികൾ കഞ്ചാവ് ചെടി ഉയർത്തിപിടിച്ചുള്ള ദൃശ്യങ്ങൾ യൂട്യൂബ് ചാനലിലൂടെ പ്രദർശിപ്പിച്ചു. കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകൾ സമൂഹ്യമധ്യമങ്ങളിൽ പങ്കുവെച്ചു.
സർക്കാരിനും പൊലീസിനുമെതിരെ നടന്ന സൈബറാക്രമണത്തിൽ പ്രതികളുടെ പങ്ക് പരിശോധിക്കണം. പ്രതികളുടെ ജാമ്യം റദ്ദാക്കി കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നും ആവശ്യം. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിലാണ് പൊലീസ് വാദം. ഹർജിയിൽ മറുപടി നൽകാൻ പ്രതിഭാഗം സമയം ആവശ്യപ്പെട്ടു. ഹർജി കോടതി വിധിപറയാൻ മാറ്റി.