Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നയൻതാരയുടെ 'മൂക്കുത്തി അമ്മൻ 2 – മഹാശക്തി': ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; തമിഴ്‌നാട്ടിൽ പുലർച്ചെ 6 മണി മുതൽ പ്രദർശനം

നയൻതാരയുടെ 'മൂക്കുത്തി അമ്മൻ 2 – മഹാശക്തി': ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; തമിഴ്‌നാട്ടിൽ പുലർച്ചെ 6 മണി മുതൽ പ്രദർശനം

തിരുവനന്തപുരം: പ്രേക്ഷകശ്രദ്ധ നേടിയ 'മൂക്കുത്തി അമ്മൻ' ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'മൂക്കുത്തി അമ്മൻ 2 – മഹാശക്തി'യുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് കേരളത്തിൽ ആരംഭിച്ചു. ഈ വരുന്ന വെള്ളിയാഴ്ച (നവംബർ 6) ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിന് തമിഴ്‌നാട്ടിൽ രാവിലെ 6 മണി മുതൽ പ്രത്യേക പ്രദർശനം നടത്താനും, ദിവസേന ആറ് ഷോകൾ വരെ സംഘടിപ്പിക്കാനും തമിഴ്‌നാട് സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

സുന്ദർ സി. രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ നയൻതാരയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വേൽസ് ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ഗണേഷ് നിർമ്മിക്കുന്ന ഈ ചിത്രത്തിന് ഹിപ്പ് ഹോപ്പ് തമിഴയാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഖുശ്ബു സുന്ദർ, കുഷ്മിത ഗണേഷ്, ഇഷാൻ സക്സേന, വിഘ്നേഷ് ശിവൻ എന്നിവരാണ് സഹനിർമ്മാതാക്കൾ. സെൻസറിങ് പൂർത്തിയായ ചിത്രത്തിന് 'യു/എ' (U/A) സർട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്.

നയൻതാരയ്ക്ക് പുറമേ ദുനിയ വിജയ്, റെജീന കാസാൻഡ്ര, ഉർവശി, യോഗി ബാബു, മൈന നന്ദിനി, ഗരുഡ റാം, അഭിനയ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഭാവന റിലീസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ വിതരണത്തിനെത്തിക്കുന്നത്. പി.ആർ.ഒ: പ്രതീഷ് ശേഖർ, മാർക്കറ്റിങ്: സിനി കണക്റ്റ് കമ്മ്യൂണിക്കേഷൻസ്.

Related articles

See all
Popular News

നയൻതാരയുടെ 'മൂക്കുത്തി അമ്മൻ 2': ഹിപ്പ് ഹോപ്പ് തമിഴയുടെ 'മഹാശക്തി ട്രാൻസ്' വീഡിയോ ഗാനം പുറ...

Popular News

ജയസൂര്യ നായകനാകുന്ന 'മായൻ' സിനിമയുടെ മ്യൂസിക് റൈറ്റ്സ് വേൾഡ് വൈഡ്കമ്പനിയായ യൂണിവേഴ്സൽ മ്യൂ...

Popular News

ജിത്തു മാധവന്റെ ആദ്യ തമിഴ് മാജിക്; 'സീൻ' കേരള അഡ്വാൻസ് ബുക്കിംഗ് നാളെ വൈകിട്ട് 7 മുതൽ, ആഗോ...

Popular News

മോഹൻലാൽ - അനൂപ് സത്യൻ ചിത്രം 'L 368'ന് കൊച്ചിയിൽ തുടക്കമായി; പൂജാ ചടങ്ങുകൾ നടന്നു

Save your stories

Sign in