സംസ്ഥാനത്ത് വൈദ്യുതി വാങ്ങുന്നതിനെക്കുറിച്ചുള്ള പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം ശരിയല്ലെന്ന് മുഖ്യമന്ത്രി വി. ഡി. സതീശന്‍ വ്യക്തമാക്കി. ജിഎന്‍എ വഴി വൈദ്യുതി വാങ്ങാനാണ് സര്‍ക്കാരിന്റെ തീരുമാനം. മുന്‍പ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും ഇതേ കമ്പനിയില്‍ നിന്നാണ് വൈദ്യുതി വാങ്ങിയിരുന്നത്. ഉപഭോഗം ഏറ്റവും കൂടുന്ന പീക്ക് ഹവറുകളില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ലഭിക്കുന്നത് ജി.എന്‍.എ വഴിയാണ്. സാമ്പത്തിക ബാധ്യത പരിശോധിച്ചാല്‍, ജി.എന്‍.എ വഴി വാങ്ങുമ്പോള്‍ 2.6 രൂപയുടെ മാത്രം അധിക ബാധ്യതയാണ് വരുന്നത്, എന്നാല്‍ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള കരാര്‍ വഴിയാണെങ്കില്‍ അത് 8.5 രൂപ അധിക ബാധ്യതയാകും. ഇതില്‍ കുറവ് ചിലവ് വരുന്നത് ജി.എന്‍.എ തന്നെയാണ്. 8 രൂപയ്ക്ക് ലഭിക്കുന്ന വൈദ്യുതി വാങ്ങാതെ 14 രൂപയുടെ വൈദ്യുതി വാങ്ങിയാല്‍ അത് സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കാനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം: ജിഎന്‍എ ആണ് ലാഭകരം: മുഖ്യമന്ത്രി വി ഡി സതീശൻ