Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

പേരൂർക്കട ഇ.എസ്.ഐ ആശുപത്രി കൊവിഡ് സെന്‍ററാക്കുന്നു ; രോഗികള്‍ ദുരിതത്തില്‍ ; പ്രതിഷേധം

പേരൂർക്കട ഇ.എസ്.ഐ ആശുപത്രി കൊവിഡ് സെന്‍ററാക്കുന്നു ; രോഗികള്‍ ദുരിതത്തില്‍ ; പ്രതിഷേധം
  തിരുവനന്തപുരം : കിടത്തിചികിത്സയ്ക്ക് സൗകര്യമുള്ള സംസ്ഥാനത്തെ ചുരുക്കം ഇ.എസ്.ഐ ആശുപത്രികളിലൊന്നാണ് പേരൂർക്കടയിലേത്. പേരൂർക്കട ഇ.എസ്.ഐ ആശുപത്രി പൂർണമായി കൊവിഡ് സെൻ്റർ ആക്കുമ്പോൾ ദുരിതത്തിലാകുന്നത് സാധാരണക്കാരായ രോഗികളാണ്.  കൊവിഡ് രോഗികൾക്ക് മാത്രമായി ചികിത്സാസൗകര്യങ്ങൾ പരിമിതപ്പെടുത്താൻ ഒരുക്കങ്ങൾ നടക്കുമ്പോൾ പ്രതിഷേധത്തിലാണ് രോഗികള്‍. നൂറുകണക്കിന് സാധാരണക്കാർ ദിവസവും ആശ്രയിക്കുന്ന പേരൂർക്കട ഇ എസ്.ഐ ആശുപത്രി കൊവിഡ് കെയർ സെൻ്റർ ആവുകയാണ്. ഇതോടെ ദുരിതത്തിലാകുന്നത് സാധാരണക്കാരും. പ്രായമായവർ മുതൽ പിഞ്ചുകുഞ്ഞുങ്ങൾ വരെ ചികിത്സയ്ക്ക് ആശ്രയിക്കുന്ന ആശുപത്രി ഒറ്റയടിക്ക്  കൊവിഡ് സെൻ്ററാകുന്നതോടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് രോഗികൾ. കൊവിഡ് ബാധിതർ എത്തിയാൽ പെരുവഴിയിലാകുന്നവരിൽ നിറവയറുള്ള ഗർഭിണികളും പിഞ്ചു കുഞ്ഞുങ്ങളും സർജറിക്കായി കഴിയുന്ന വൃദ്ധരുമൊക്കെയുണ്ട്. അതേസമയം ഇ.എസ്.ഐ ആശുപത്രി കൊവിഡ് സെൻ്ററാക്കിയാൽ കാലാവധി കഴിഞ്ഞ് പോകുന്ന മരുന്നുകളുടെ സ്റ്റോക്ക് ഒരു വശത്ത് മുൻപ് കൊവിഡ് സെൻ്ററാക്കിയപ്പോൾ എക്സ്പയറായ ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകൾ കെട്ടിക്കിടക്കുന്നുണ്ട് മറുവശത്ത്. ഇ.എസ്.ഐ ആശുപത്രി പൂർണമായും കൊവിഡ് കെയർ സെൻ്ററാക്കുന്നത് പ്രതിഷേധാർഹമാണെന്ന് പൊതുപ്രവർത്തകൻ ഷംസുദീൻ പറയുന്നു. ആശുപത്രിയുടെ പ്രത്യേകഭാഗം മാത്രം കൊവിഡ് രോഗികൾക്കായി മാറ്റിവച്ച് ബാക്കി സൗകര്യങ്ങൾ മറ്റുള്ളവർക്കായി ഉപയോഗിക്കണമെന്നാണ്  രോഗികളുടെ ആവശ്യം.

Related articles

See all
Popular News

മന്ത്രി ഒജെ ജനീഷിന്റെ കാറിന് നേരെ ആക്രമണം: ആറ് എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ റിമാൻഡ...

Popular News

'തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ക്ഷീണം മാറാത്ത സിപിഎമ്മും, കാലുറപ്പിക്കാൻ കഴിയാത്ത ബി...

Popular News

എസ്.എഫ്.ഐ പ്രവർത്തകൻ കീറിയെറിഞ്ഞ കോടിയേരിയുടെ ഫ്ലക്സ് പുനഃസ്ഥാപിച്ച് യൂത്ത് കോൺഗ്രസ്

Popular News

കെ. ഇമ്പശേഖർ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി ചുമതലയേറ്റു

Save your stories

Sign in