Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ചു': ജാമിഅ മില്ലിയ സര്‍വകലാശാല വിദ്യാര്‍ഥി സമരം വിജയം

ജാമിഅ മില്ലിയ സർവകലാശാലയിൽ വിദ്യാർത്ഥികൾ നടത്തിവന്ന ശക്തമായ സമരം വൻ വിജയത്തിലേക്ക്. വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കണമെന്ന പ്രധാന ആവശ്യമടക്കം മുന്നോട്ടുവെച്ച എല്ലാ ആവശ്യങ്ങളും സർവകലാശാല അധികൃതർ പൂർണ്ണമായും...

'മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ചു': ജാമിഅ മില്ലിയ സര്‍വകലാശാല വിദ്യാര്‍ഥി സമരം വിജയം

ഡൽഹി: ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിവന്ന ശക്തമായ സമരം വന്‍ വിജയത്തിലേക്ക്. വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കണമെന്ന പ്രധാന ആവശ്യമടക്കം മുന്നോട്ടുവെച്ച എല്ലാ ആവശ്യങ്ങളും സര്‍വകലാശാല അധികൃതര്‍ പൂര്‍ണ്ണമായും അംഗീകരിച്ചു. സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നേരിട്ടെത്തിയാണ് തീരുമാനം വിദ്യാര്‍ത്ഥികളെ ഔദ്യോഗികമായി അറിയിച്ചത്. സമരം വിജയകരമായ പശ്ചാത്തലത്തില്‍ പ്രതിഷേധവും നിരാഹാര സമരവും ഉടന്‍ അവസാനിപ്പിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ സമയക്രമവും സര്‍വകലാശാല പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത അക്കാദമിക് വര്‍ഷം ആരംഭിച്ച് 26 ആഴ്ചയ്ക്കകം തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കാനാണ് തീരുമാനം. അതായത്, 2027 ജൂലൈ 16-ന് ശേഷം വരുന്ന 6 ആഴ്ചകള്‍ക്കുള്ളില്‍ ജാമിഅ മില്ലിയയില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് നടക്കും. കൂടാതെ, പ്രക്ഷോഭത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ സ്വീകരിച്ചിരുന്ന എല്ലാ അച്ചടക്ക നടപടികളും പിന്‍വലിക്കുമെന്നും സര്‍വകലാശാല ഉറപ്പുനല്‍കിയിട്ടുണ്ട്.

ഇന്നലെ വൈകുന്നേരം ഹാരിസ് ബീരാന്‍ എം.പിയുടെ നേതൃത്വത്തില്‍ സര്‍വകലാശാല അധികൃതരും വിദ്യാര്‍ത്ഥി പ്രതിനിധികളുമായി നടത്തിയ നിര്‍ണ്ണായകമായ സമവായ ചര്‍ച്ചയ്‌ക്കൊടുവിലാണ് പ്രശ്‌നപരിഹാരത്തിന് വഴിയൊരുങ്ങിയത്.


Related articles

See all
Popular News

ജനാധിപത്യം സംരക്ഷിക്കാൻ 'ജനകീയ കുറ്റവിചാരണ'; ഇന്ത്യ സഖ്യത്തിന്റെ രണ്ടാംഘട്ട പ്രതിഷേധത്തിന്...

Popular News

പ്രവർത്തകരെ തടയാൻ കേന്ദ്ര സർക്കാർ നീക്കമെന്ന് പ്രതിപക്ഷം; രാംലീലാ മൈതാനത്ത് ഇന്ത്യാസഖ്യത്ത...

Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം; നവംബർ 1-ന് രാംലീലാ മൈതാനത്ത് വൻ മഹാറാ...

Popular News

വോട്ടെടുപ്പ് തിരിമറിക്കെതിരെ പോരാട്ടം ശക്തമാക്കും; നവംബർ 1-ന്റെ മഹാറാലിയിൽ 10 ലക്ഷം പേർ അണ...

Save your stories

Sign in