Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പെരിയ ഇരട്ടക്കൊല : പ്രതിയുടെ കാണാതായ ബൈക്ക് കണ്ടെത്തി

പെരിയ ഇരട്ടക്കൊല : പ്രതിയുടെ കാണാതായ ബൈക്ക് കണ്ടെത്തി
കാസർകോട് :  പെരിയ ഇരട്ടക്കൊലപാതക കേസിൽ ക്രൈംബ്രാഞ്ച് പിടികൂടി ബേക്കൽ സ്റ്റേഷനിൽ എൽപ്പിച്ച ബൈക്ക് ഒടുവിൽ കണ്ടെത്തി. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടില്‍ നിന്നാണ് കേസിലെ എട്ടാം പ്രതി സുബീഷിൻ്റെ ബൈക്ക് കണ്ടെത്തിയത്. 2019 മെയ് 17ന് ക്രൈംബ്രാഞ്ച് പിടികൂടി കോടതിയിൽ ഹാജരാക്കി ബേക്കൽ പൊലീസിൻ്റെ സേഫ് കസ്റ്റഡിയിൽ നൽകിയ ബൈക്ക് ഏറ്റെടുക്കാൻ സിബിഐ സംഘം എത്തിയപ്പോൾ ലഭിച്ചിരുന്നില്ല. ഇത് മാധ്യമങ്ങളിൽ വാർത്തയായതോടെ വൻ വിവാദത്തിന് തിരികൊളുത്തുകയും യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ ബേക്കൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തുകയും ചെയ്തതോടെ പൊലീസും ക്രൈംബ്രാഞ്ചും രണ്ട് തട്ടിലായിരുന്നു.  എന്നാൽ കഴിഞ്ഞ ദിവസം ഹൊസ്ദുർഗ്ഗ് പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ വാഹനം കണ്ടെത്തിയതിൽ ദുരൂഹത ഏറുന്നു കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി തൊണ്ടി മുതൽ മാറ്റിയതാകാനാണ് സാധ്യത.

Related articles

See all
Popular News

പി എസ് സി പിരിച്ചുവിടാനുള്ള ഗവര്‍ണറുടെ നടപടിക്രമം ശരിയല്ല; സര്‍ക്കാരുമായി ആലോചിച്ചില്ലെന്ന...

Popular News

കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം: ജിഎന്‍എ ആണ് ലാഭകരം: മുഖ...

Popular News

തീൻമേശയിൽ മീൻവില കത്തുന്നു; മത്തിവില ഇരട്ടിച്ചു, ആശങ്കയിൽ കുടുംബ ബജറ്റ്

Popular News

പി.എസ്.സി പരീക്ഷാ ക്രമക്കേട്: അന്വേഷണം അട്ടിമറിക്കാന്‍ ഒന്നാം പ്രതിയുടെ ശ്രമം; കമ്പ്യൂട്ടര...

Save your stories

Sign in