Logo
Fri, Aug 21, 2026 • 12:03 PM
LIVE TV
Watch

No business videos available

No Middle East videos available

പതിനാറ് വർഷങ്ങൾക്ക് ശേഷം എവർഗ്രീൻ ഗ്യാങ് വീണ്ടും,'പാതിരാക്കുറുക്കൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 21, 2026
1 min read
SHARE:
SAVE: Login to save

പതിനാറ് വർഷങ്ങൾക്ക് ശേഷം എവർഗ്രീൻ ഗ്യാങ് വീണ്ടും,'പാതിരാക്കുറുക്കൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കോമഡി ഫാമിലി എന്റർടെയ്‌നറുമായി പതിനാറ് വർഷങ്ങൾക്ക് ശേഷം എവർഗ്രീൻ ഗ്യാങ് വീണ്ടും ഒന്നിക്കുന്ന ചിത്രം ‘പാതിരാക്കുറുക്കൻ’ന്റെ ഔദ്യോഗിക ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാൽ, മഞ്ജു വാര്യർ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. ചിത്രം സെപ്റ്റംബറിൽ തിയറ്ററുകളിലെത്തും.

അപ്പായ് സിനിമാസിന്റെ ബാനറിൽ സിജോ ജോർജ് നിർമിക്കുന്ന ചിത്രത്തിൽ ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവാഗതനായ ജയേഷ് വേണുഗോപാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

തികച്ചും വ്യത്യസ്തമായ സാഹചര്യങ്ങളിൽ നിന്നെത്തുന്ന നാല് പേർ അപ്രതീക്ഷിതമായി വലിയൊരു പ്രതിസന്ധിയിൽ അകപ്പെടുന്നതും, തുടർന്ന് അവർ നടത്തുന്ന അതിജീവനശ്രമങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. നർമ്മത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള കോമഡി എന്റർടെയ്‌നറായാണ് ഒരുങ്ങുന്നത്.

ഇന്ദ്രൻസ്, നിർമൽ പാലാഴി, വിനീത് തട്ടിൽ, റിയാസ് നർമ്മകല, സുധീർ പറവൂർ, കുട്ടി അഖിൽ, അനീഷ് ഗോപാൽ, ടെസ്സ ജോസഫ്, അജയൻ മാടയ്ക്കൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരായ അശ്വിതയും അശ്വിജയും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

സുനിൽ കർമ്മ, നിഖിൽ ജിനൻ, സെൽവകുമാർ എസ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം സെൽവകുമാർ എസ്. സംഗീതം ഗോപി സുന്ദർ. എഡിറ്റർ അതുൽ വിജയ്.

മൻസൂർ വെട്ടത്തൂരാണ് പ്രൊഡക്ഷൻ കൺട്രോളർ. ഷിംന ബി പ്രോജക്റ്റ് ഡിസൈനറും ത്യാഗു തവനൂർ കലാസംവിധായകനുമാണ്. മേക്കപ്പ് രാജേഷ് നെന്മാറ. വസ്ത്രാലങ്കാരം സുകേഷ് താനൂർ. പി.ആർ.ഒമാർ എ.എസ്. ദിനേശും മനു ശിവനും.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10