Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ഗവർണർ- സിപിഎം പോര് മുറുകുന്നു; നിലപാട് കടുപ്പിക്കാൻ ഞായറാഴ്ച പാർട്ടി സെക്രട്ടറിയറ്റ്

ഗവർണർ- സിപിഎം പോര് മുറുകുന്നു; നിലപാട് കടുപ്പിക്കാൻ ഞായറാഴ്ച പാർട്ടി സെക്രട്ടറിയറ്റ്
തിരുവനന്തപുരം: ഗവർണർക്കെതിരെ നിലപാട് കടുപ്പിക്കാനൊരുങ്ങി സിപിഎം. ഞായർ, തിങ്കൾ ദിവസങ്ങളിൽ പാർട്ടി നേതൃയോഗം വിളിച്ചു. ഞായറാഴ്ച പാർട്ടി സെക്രട്ടറിയറ്റും തിങ്കളാഴ്ച സംസ്ഥാന സമിതിയും യോഗം ചേരാനാണ് തീരുമാനം. സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും യോഗത്തിൽ പങ്കെടുക്കും. കണ്ണൂർ വിസിക്കെതിരായ ക്രിമിനൽ പരാമർശത്തോടെയാണ് ഗവർണറെ രാഷ്ട്രീയമായി നേരിടാൻ സിപിഎം തീരുമാനിച്ചത്. ഗവർണർക്കെതിരെ എന്ത് നടപടി വേണമെന്നാലോചിക്കാൻ ഞായർ, തിങ്കൾ ദിവസങ്ങളിൽ പാർട്ടി നേതൃയോഗം വിളിച്ചു. ഞായറാഴ്ച പാർട്ടി സെക്രട്ടറിയേറ്റും തിങ്കളാഴ്ച സംസ്ഥാന സമിതിയും ആണ് യോഗം ചേരാൻ തീരുമാനിച്ചിരിക്കുന്നത്. സിപിഎം ദേശീയ നേതാക്കളായ സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും യോഗത്തിൽ പങ്കെടുക്കും. സർക്കാരിനെ നിരന്തരം ആക്രമിക്കുന്ന ഗവർണറുമായി അനുരഞ്ജന ചർച്ച വേണ്ടെന്നാണ് സിപിഎം വിലയിരുത്തൽ . സർവകലാശാല, ലോകായുക്ത ഭേദഗതി ഉൾപ്പെടെ നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ ഒപ്പിട്ടേക്കില്ല എന്നാണ് സർക്കാരിൻറെ നിഗമനം. ഈ സാഹചര്യത്തിലാണ് ഗവർണർക്ക് വിലക്കിടാൻ സിപിഎമ്മിൽ ആലോചന നടക്കുന്നത്. ഗവർണർക്കെതിരെ എന്ത് നടപടി വേണമെന്ന കാര്യത്തിൽ രണ്ടു ദിവസത്തെ സിപിഎം യോഗത്തിൽ തീരുമാനം ഉണ്ടാകും. ഗവർണറെ തിരിച്ചു വിളിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുന്നതടക്കമുള്ള തീരുമാനം സർക്കാരിൻറെ ഭാഗത്തുനിന്ന് ഉണ്ടായേക്കും. ഗവർണർ സർക്കാരും തമ്മിൽ നടക്കുന്ന പോര് രൂക്ഷമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

Related articles

See all
Popular News

കേരളത്തിൽ നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ,മത്സ്യബന്ധനത്...

Popular News

രാജ്യാന്തര വിപണിയിൽ തിരിച്ചടി; സ്വർണവില ഇനിയും താഴാൻ സാധ്യതയെന്ന് വിലയിരുത്തൽ

Popular News

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജ്യദ്രോഹികളുടെ പട്ടികയിൽ മുന്നിൽ: ഷാഫി പറമ്പിൽ എം.പി

Popular News

നാഗോയയിലെ ഇരട്ട വെള്ളി നേട്ടം: ചരിത്രനേട്ടത്തോടെ നാട്ടിലെത്തിയ വിദർശ കെ. വിനോദിന് ഗംഭീര സ്...

Save your stories

Sign in